go

ഈ കൂടിച്ചേരൽ ഒരു ചരിത്രം

SHARE

കോഴിക്കോട്∙ ചരിത്രകാരൻമാരുടെ അപൂർവമായൊരു കൂടിച്ചേരലിനാണ് ഇന്നലെ അളകാപുരി വേദിയായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ  1981–83 എംഎ ഹിസ്റ്ററി ബാച്ചിലെ വിദ്യാർഥികളും അവരുടെ അധ്യാപകരും കുടുംബാംഗങ്ങളുമടങ്ങിയ ഒത്തുചേരലായിരുന്നു അത്. 

35 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരലിൽ ജീവിച്ചിരിപ്പുള്ള അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും മരിച്ചു പോയ മൂന്ന് അധ്യാപകരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ആ ബാച്ചിലെ 17 വിദ്യാർഥികളിൽ 15 പേരും അവരുടെ കുടുംബാംഗങ്ങളും കൂടിച്ചേരലിനെത്തി. 

ഇവരെല്ലാം തന്നെ വിവിധ കോളജുകളിൽ ചരിത്ര അധ്യാപകരായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി വിരമിച്ച ഡോ. കെ.കെ.എൻ. കുറുപ്പ് ആധ്യക്ഷ്യം വഹിച്ചു.  

ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ ഡോ. എം.ജി.എസ്. നാരായണൻ  പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രഫ. എം.ആർ. രാഘവ വാരിയർ, പ്രഫ.വി. കുഞ്ഞാലി, പ്രഫ. വി.സി. മൊയ്തു, പ്രഫ. ഇ.കെ.ജി. നമ്പ്യാർ, പ്രഫ. കെ.പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു. 

അന്തരിച്ച അധ്യാപകരായ പ്രഫ. എം.പി. ശ്രീകുമാരൻ നായർ, ഡോ. ജോൺ ഒാച്ചന്തുരുത്ത്, പ്രഫ. എസ്.എം. മുഹമ്മദുകോയ എന്നിവരുടെ കുടുംബാംഗങ്ങൾ ഒത്തുചേരലിൽ പങ്കെടുത്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama