go

ജ്വല്ലറി കവർച്ച: അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക്

Kozhikode News
SHARE

നാദാപുരം∙ കല്ലാച്ചി റിൻസി ജ്വല്ലറിയിൽ നിന്ന് ഒന്നേ മുക്കാൽ കിലോ സ്വർണാഭരണവും 6 കിലോ വെള്ളിയും മൂന്നര ലക്ഷം രൂപയും കവർച്ച നടത്തിയ കേസിന്റെ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. സമീപ ജില്ലകളായ വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങളിൽ തുമ്പൊന്നും ലഭിക്കാതായതോടെയാണ് കവർച്ചക്കാർ സംസ്ഥാനം വിടാനുള്ള സാധ്യതയിലേക്ക് പൊലീസെത്തിയത്.

ഇതിനിടെ, കവർച്ച മുതലുകൾ പുറത്തേക്കെത്തിക്കാതെ ഇവിടെ എവിടെയെങ്കിലും സൂക്ഷിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. കവർച്ച നടന്ന കല്ലാച്ചി ടാക്സി സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. എസ്ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള 13 അംഗ അന്വേഷണ സംഘം വിവിധ റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുൾപ്പെടെ പരിശോധിക്കുന്നുണ്ട്.

കവർച്ചക്കാർ ഏതെങ്കിലും ട്രെയിനിൽ കടന്നു കളഞ്ഞതാണോ എന്നാണു പരിശോധിക്കുന്നത്. മുൻപ് കവർച്ചക്കേസുകളിൽ ജയിലിലായ പ്രതികൾ ആരെങ്കിലും ഈയിടെ ജയിൽ മോചിതരായോ എന്നതും പരിശോധിക്കുന്നു. വൈദ്യുതി ബോർഡ് ഈയിടെ പുറത്തിറക്കിയ ഒരു സപ്ലിമെന്റ് സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. ഈ സപ്ലിമെന്റ് ഏത് മേഖലയിൽ വിതരണം ചെയ്തതാണ് എന്നും അന്വേഷിക്കുന്നുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama