go

ഒപിയിൽ ഡോക്ടറെത്തിയില്ല; സിഎച്ച്സിയിൽ പ്രതിഷേധം

Kozhikode News
ഉള്ളിയേരി സിഎച്ച്സിയിൽ പരിശോധനയ്ക്ക് ഡോക്ടറില്ലാത്തതിനെത്തുടർന്നുണ്ടായ സംഘർഷം
SHARE

ഉള്ളിയേരി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒപിയിലെത്തിയ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാർ ഇല്ലാഞ്ഞതിനെച്ചൊല്ലി പ്രതിഷേധം. രാവിലെ അറുപതോളം രോഗികൾ ഒപി കാർഡ് എടുത്ത് കാത്തു നിന്നിരുന്നു. എന്നാൽ 11 മണിയായിട്ടും ഡോക്ടർമാർ എത്തിയില്ല. മെഡിക്കൽ ഓഫിസർ ജില്ലാതല സമ്മേളനത്തിൽ പങ്കെടുക്കാൻ പോയെന്നാണ് വിവരം ലഭിച്ചത്.

എൻആർഎച്ച്എം സേവനത്തിലുള്ള ഡോക്ടർ കുന്നുമ്മൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറിപ്പോകുകയും ചെയ്തു. പിന്നെയുള്ള 2 ഡോക്ടർമാരിലൊരാൾ അവധിയിലാണ്. ആഴ്ചയിൽ 3 ദിവസം മാത്രം എത്തുന്ന ഡോക്ടർ ഡിഎംഒ നിയോഗിച്ച പരിശീലന പരിപാടിക്കും പോയി. ഇതോടെ ആരും സേവനത്തിനില്ലാത്ത സ്ഥിതിയായി.

പ്രതിഷേധം കനത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിലും അത്തോളി പൊലീസും സ്ഥലത്തെത്തി. തുടർന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെത്തി പതിനൊന്നരയോടെ രോഗികളെ പരിശോധിച്ചു തുടങ്ങി. മെഡിക്കൽ ഓഫിസർ സമ്മേളനം ഉപേക്ഷിച്ചു തിരിച്ചെത്തുകയും ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ് ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു .

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama