go

കെഎൽഎഫിന് ഇന്ന് തിരി തെളിയും

Kozhikode News
കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടിയിൽ ഉസ്താദ് അഷ്റഫ് ഹൈദ്രോസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഖവാലി സംഗീത പരിപാടി. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാലാം എഡിഷന് ഇന്ന് ബീച്ചിൽ തിരശീല ഉയരും. രാവിലെ മുതൽ വിവിധ സെഷനുകൾ തുടങ്ങുമെങ്കിലും വൈകിട്ട് 6 നു എം.ടി. വാസുദേവൻ നായരാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുക.

നാലു നാൾ നീളുന്ന സാഹിത്യോത്സവത്തിൽ കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. കൊച്ചി സ്വദേശിയും ഇപ്പോൾ ബെംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ ഖവാലി സംഗീതജ്ഞൻ ഉസ്താദ് അഷ്റഫ് ഹൈദ്രോസിന്റെ നേതൃത്വത്തിലുള്ള ഖവാലി ഗായക സംഘത്തിന്റെ സംഗീത പരിപാടിയോടെ സാംസ്കാരിക പരിപാടികൾക്കു തുടക്കമായി. ഇന്നത്തെ സാംസ്കാരിക പരിപാടിയുടെ ഭാഗമായി രാത്രി എട്ടിനു ബീച്ചിലെ വേദിയിൽ കഥകളി അരങ്ങേറും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama