go

ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിൽ

Kozhikode News
വിനോദ സഞ്ചാരികൾക്കു കടൽ യാത്രയ്ക്കായി ബേപ്പൂരിൽ എത്തിച്ച ക്ലിയോപാട്ര ടൂറിസ്റ്റ് ബോട്ട്.
SHARE

ബേപ്പൂർ ∙ ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾക്കു കടൽ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആൻ‍ഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാൻസൻ ഷിപ്പിങ് സർവീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്.

പുലിമുട്ടിലെ മറീന ജെട്ടിയിൽ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേർക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങൾ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകൾ പ്രകാരമാണ് നിരക്ക്. കൊച്ചിയിൽ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുൻപ് സർവീസ് തുടങ്ങാനാണ് പദ്ധതി.

ബേപ്പൂർ ബീച്ചിൽ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാൽവയ്പ്. ഇന്ത്യൻ റജിസ്ട്രേഷൻ ഓഫ് ഷിപ്പിങ്ങിന്റെ സർട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കടലിലൂടെ ബോട്ട് സർവീസ് നടത്തുകയെന്നു വാൻസൻ എംഡി ക്യാപ്റ്റൻ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സർവീസിനു തുടക്കമിടുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama