go

വാതിൽപ്പടി വിതരണം അട്ടിമറിക്കുന്നു: റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

SHARE

വടകര ∙ കരാറുകാരും ചില ഉദ്യോഗസ്ഥരും തൊഴിലാളികളും ലോറിക്കാരും ചേർന്നു വാതിൽപ്പടി വിതരണം അട്ടിമറിക്കുന്നതായി റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. റേഷൻകടകൾക്കു മുന്നിൽ തൂക്കി സാധനങ്ങൾ എത്തിച്ചു നൽകിയില്ലെങ്കിൽ റേഷൻ എടുക്കില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, സെക്രട്ടറി പി.പവിത്രൻ എന്നിവർ അറിയിച്ചു. ഇ–പോസ് മെഷീൻ വഴി റേഷൻ വിതരണം തുടങ്ങിയെങ്കിലും വാതിൽപ്പടി വിതരണത്തിൽ കൃത്യത വരുത്താനായിട്ടില്ല. ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ കർശനനിർദേശം നൽകിയെങ്കിലും വടകര ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama