go

വില്യാപ്പള്ളി ബാങ്ക് നിയമനം: സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ്

SHARE

വടകര ∙ വില്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിൽ വരാനിരിക്കുന്ന 5 തസ്തികകളിലേക്കുള്ള നിയമന നടപടികൾ സുതാര്യമല്ലെന്നും അപാകതകൾ നിറഞ്ഞതാണെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. ഡയറക്ടർ ബോർഡിലെ ചിലരുടെ തൽപര കക്ഷികളെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് നിയമനം. 

വേണ്ടത്ര പ്രചാരമില്ലാത്ത പത്രത്തിൽ പരസ്യം കൊടുത്തതിനാൽ, അർഹരായ പല ഉദ്യോഗാർഥികൾക്കും അപേക്ഷ നൽകാൻ കഴിഞ്ഞില്ലെന്നു പരാതിയുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എം.കെ.റഫീക്ക് ആധ്യക്ഷ്യം വഹിച്ചു. രാധാകൃഷ്ണൻ കാവിൽ, എൻ.ബി.പ്രകാശ് കുമാർ, ആർ.യൂസഫ് ഹാജി, ടി.ഭാസ്കരൻ, വി.ചന്ദ്രൻ, സി.പി.ബിജു പ്രസാദ്, വട്ടക്കണ്ടി കുഞ്ഞമ്മത്, ടി.ടി.മോഹനൻ, എൻ.ശങ്കരൻ, എം.പി.വിദ്യാധരൻ, പി.പി.അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama