go

ഐഎസ്ആർഒ ചാരക്കേസ്: തനിക്കും നീതി കിട്ടണമെന്ന് ഫൗസിയ ഹസൻ

SHARE

കോഴിക്കോട്∙ ഐഎസ്ആർഒ ചാരക്കേസിൽ തനിക്കും നീതി ലഭിക്കണമെന്ന് ഫൗസിയ ഹസൻ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ നമ്പിനാരായണനു ലഭിച്ചതിനു തുല്യമായ നീതി തനിക്കും ലഭിക്കണം. നമ്പി നാരായണനെ മുൻപരിചയമില്ല. ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലാണ്. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങി. കേരളാ പോലീസിന്റേതടക്കം ഭീകരമായ ചോദ്യം ചെയ്യലിനു വിധേയയായി. നമ്പി നാരായണന് നൽകിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം.

ഇതിനായി കോടതിയെ സമീപിക്കും.  ഏതുകോടതിയെ സമീപിക്കണമെന്ന് പിന്നീട് തീരുമാനിക്കും. ഇതിനായി അഭിഭാഷകൻ പ്രസാദ് ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫൗസിയ ഹസൻ പറഞ്ഞു. ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതാണ് ഫൗസിയ ഹസൻ. ഫൗസിയ ഹസന്റെ അനുഭവങ്ങൾ ‘വിധിക്കു ശേഷം–ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ ഡിസിബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama