go

രോഗ പ്രതിരോധ കുത്തിവയ്പ്: നടപടിക്ക് കലക്ടറുടെ നിർദേശം

SHARE

കോഴിക്കോട് ∙ ജില്ലയിൽ 5 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികൾക്കും രോഗ പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യ പ്രവർത്തകർക്കും ഗ്രാമപഞ്ചായത്ത് അധികൃതർക്കും കലക്ടർ സാംബശിവ റാവു നിർദേശം നൽകി. ഇതിനുവേണ്ട  ബോധവൽക്കരണ പ്രവർത്തനങ്ങൾ വാർഡുകൾ കേന്ദ്രീകരിച്ച്  ശക്തമാക്കണമെന്നും നിർദേശിച്ചു.

ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ ദേശീയ ആരോഗ്യ പരിപാടികളുടേയും സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടേയും പ്രവർത്തനങ്ങൾ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ, അഡീ. ജില്ലാ മെഡിക്കൽ ഓഫിസർമാരായ ഡോ. എസ്.എൻ. രവികുമാർ, ഡോ.ആശാദേവി, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ.ആർ സരള നായർ, ജില്ലാതല പ്രോഗ്രാം ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

കുത്തിവയ്പെടുത്തത് 90 % കുട്ടികൾ 

ജില്ലയിൽ പ്രതിരോധ കുത്തിവ്പ് 90 % കുട്ടികൾക്ക് മാത്രമേ ലഭിച്ചിട്ടുളളൂ എന്ന് യോഗം വിലയിരുത്തി. കുന്നുമ്മൽ, കാവിലുംപാറ, കായക്കൊടി, പുറമേരി, വേളം, മരുതോങ്കര, നരിപ്പറ്റ, കുറ്റ്യാടി, നാദാപുരം, തൂണേരി, വളയം, ചെക്യാട്, എടച്ചേരി, വാണിമേൽ, തിരുവളളൂർ, ആയഞ്ചേരി, കൊടുവളളി തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 80% ൽ താഴെ കുട്ടികൾക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പുകൾ ലഭിച്ചിട്ടുളളൂ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama