go

മാതൃക ഐക്യരാഷ്ട്ര സംഘടന സമ്മേളനം ഇന്നു മുതൽ

SHARE

കോഴിക്കോട് ∙ മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ സ്മരണാർഥം ഇന്നു മുതൽ 13 വരെ ജെഡിടി ഇസ്‌ലാം ക്യാംപസിൽ മാതൃക ഐക്യരാഷ്ട്ര സംഘടന സമ്മേളനം നടത്തും. ജെഡിടി ഇസ്‌ലാമും ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയും ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികൾ പങ്കെടുക്കും.

ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർഥികളാണു പരിപാടിയിൽ പങ്കെടുക്കുക. അഞ്ഞൂറിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മനുഷ്യാവകാശം, പരിസ്ഥിതി, ലഹരി വസ്തുദുരുപയോഗം, ധനവിനിയോഗം, ദാരിദ്ര്യ നിർമാർജനം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. സമ്മേളനത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർഥികൾക്കു പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുമെന്നു സി.പി. കുഞ്ഞുമുഹമ്മദ്, വി. സെറീന എന്നിവർ പറഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama