go

പക്രംതളം ചുരം റോഡിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ

wayanad-tiger-attack
SHARE

കുറ്റ്യാടി∙ പക്രംതളം ചുരത്തിൽ വയനാട് ജില്ലാ അതിർത്തിയായ ചുങ്കക്കുറ്റിയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ പോവുകയായിരുന്ന പൂതംപാറ സ്വദേശികളായ 2 പേരാണ് കൃഷിഭൂമിയിൽ നിന്ന് റോഡിലൂടെ കാട്ടിലേക്ക് പുലി നടന്നുപോകുന്നതു കണ്ടത്. ഏതാനും ദിവസം മുൻപ് ഇതിനടുത്ത് കാട്ടുപോത്തിനെ കൊന്നിട്ടിരുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തുന്ന പ്രദേശമാണിത്. കഴിഞ്ഞ മാസം മരുതോങ്കര, ചെമ്പനോട ഭാഗത്ത് കടുവയേയും നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama