go

പ്രളയം മലയാളികളെ ഒന്നാക്കി മാറ്റി; വീണ്ടും നമ്മൾ അകന്നു: മുകുന്ദൻ

  കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘കഥയിൽ നിന്നിറങ്ങി സമൂഹത്തിലേക്ക് നടക്കുന്ന ഞാൻ ’ എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കുന്ന എം.മുകുന്ദനും മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറവും.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘കഥയിൽ നിന്നിറങ്ങി സമൂഹത്തിലേക്ക് നടക്കുന്ന ഞാൻ ’ എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുക്കുന്ന എം.മുകുന്ദനും മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറവും.
SHARE

കോഴിക്കോട്∙ അറുപതുകളിൽ ആക്ടിവിസ്റ്റ് ആവാതെ എഴുത്തുകാരൻ ആവാൻ കഴിയില്ലായിരുന്നുവെന്ന് എം.മുകുന്ദൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘കഥയിൽനിന്നിറങ്ങി സമൂഹത്തിലേക്ക് നടക്കുന്ന ഞാൻ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  തന്റെ എഴുത്തുകൾ ഒരു തലമുറയെ അസ്തിത്വദുഃഖത്തിലേക്ക് നയിച്ചു എന്ന് പറയുന്നവരുണ്ട്. പക്ഷേ അന്നു സമൂഹത്തിൽ കണ്ടറിഞ്ഞ കാര്യങ്ങളാണ് എഴുത്തിലേക്കു പകർ‍ത്തിയത്.

ഡൽഹിയിലെ ജീവിതകാലത്തു ദളിതർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടപ്പോൾ നെഞ്ചുതകർന്നു. അടുത്തജൻമത്തിൽ ഒരു ദളിതനായി ജനിക്കണം എന്നുപറയാനുള്ള കാരണവും ഇതാണ്.  പ്രളയം മലയാളികളെ ഒന്നാക്കിമാറ്റി. എന്നാൽ അതിലും വേഗത്തിൽ അവർ അകലുകയും ചെയ്തു. സമൂഹത്തിൽ നിന്നാണ് പുതിയ പാഠങ്ങൾ പഠിക്കുന്നതെങ്കിലും പഠിച്ചതെല്ലാം മറക്കുകയാണ് നമ്മളെന്നും മുകുന്ദൻ പറഞ്ഞു. മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ ആകാശത്ത് കണ്ടുപരിചയിച്ച നക്ഷത്രങ്ങളെ നേരിട്ടു കണ്ടതിന്റെ സന്തോഷത്തിലാണ് വായനക്കാർ.

രാമചന്ദ്ര ഗുഹയെപ്പോലെ തീപാറുന്ന ചിന്തകളുള്ള ചരിത്രകാരൻ. ജ്ഞാനപീഠജേതാക്കളായ സീതാകാന്ത് മഹാപത്രയും എംടിവാസുദേവൻനായരും. എം.മുകുന്ദനും സക്കറിയയും ടി.പദ്മനാഭനും. സേതു മുതൽ ബെന്ന്യാമിൻ വരെയുള്ള പല തലമുറകൾ. എണ്ണിയാൽ തീരാത്തത്ര എഴുത്തുകാർ. അവർ കോഴിക്കോട്ടുകാർക്കിടയിലൂടെ, കോഴിക്കോട്ടുകാരിൽ ഒരാളായി ചുറ്റി നടക്കുന്നു. സാഹിത്യോത്സവത്തിനുകൂട്ടായി പെൺസിനിമകളുടെ മേളയുമുണ്ട്. ലീന മണിമേഖലയുടെ മാടത്തി, മധുശ്രീ ദത്തയുടെ  സ്ക്രിബിൾ ഓൺ അക്ക, സ്റ്റീഫൻ ഡാൽഡ്രിയുടെ ദ് ഹവേഴ്സ് തുടങ്ങിയ സിനിമകളുടെ ആവേശത്തിലാണ് വെള്ളിത്തിരയ്ക്കുമുന്നിലെ പ്രേക്ഷകർ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama