go

ഇതാണ് സംഗീതം; വിസ്മയ സംഗീതം

 മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലെയേഴ്സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച താളവാദ്യലയം സംഗീത പരിപാടിയിൽ നിന്ന്. 			         ചിത്രം : മനോരമ
മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലെയേഴ്സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച താളവാദ്യലയം സംഗീത പരിപാടിയിൽ നിന്ന്. ചിത്രം : മനോരമ
SHARE

കോഴിക്കോട്∙ വിരലുകളാൽ പാട്ടിന്റെ പാലാഴി തീർത്തു മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലെയേഴ്സ് അസോസിയേഷൻ അംഗങ്ങൾ നഗരത്തിലെ സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചു. സംഗീത രംഗത്തു സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്ന കലാകാരൻമാർക്കു മാത്രമായി രൂപവൽക്കരിച്ച സംഘടനയുടെ പ്രഥമ പരിപാടിയിലാണ് അംഗങ്ങൾ തങ്ങളുടെ സംഗീത വൈഭവം തെളിയിച്ചത്. 

വായ്പ്പാട്ടില്ലാതെ തന്നെ മലയാളത്തിലെ പ്രമുഖ ഗാനങ്ങൾ കീ ബോർഡിലും ഹാർമോണിയത്തിലും വയലിനിലും തബലയിലും ഗിറ്റാറിലും റിഥംപാഡിലും ഡ്രംസിലും ഓടക്കുഴലിലുമായി സംഗീത കലാകാരൻമാർ ആലപിച്ചപ്പോൾ വരികൾ മനഃപാഠമായ സംഗീതാസ്വാദകർ താളമിട്ട് ആസ്വദിച്ചു. മുതിർന്ന വയലിനിസ്റ്റ് സി.എം. വാടിയിൽ വയലിനിൽ ഈണമിട്ടായിരുന്നു സംഗീത പരിപാടിയുടെ തുടക്കം. തുടർന്ന് ഉബൈദ് കീ ബോർഡിൽ ഗാനഗന്ധർവൻ യേശുദാസിന്റെ പ്രിയ ഗാനമായ ‘ഇടയ കന്യകേ..........’ വായിച്ചു.

ഇതിനു പിന്നാലെ ജലീൽ, മൊയ്തീൻകോയ, മുഹമ്മദലി, ഖലീൽ എന്നിവർ ഹാർമോണിയത്തിൽ പുള്ളിമാനല്ല മയിലല്ല........ എന്നു തുടങ്ങുന്ന ഗാനവും ഒരു കൊട്ട പൊന്നുണ്ടല്ലോ......... എന്നു തുടങ്ങുന്ന ഗാനവും മനോഹരമായി അവതരിപ്പിച്ചു. തുടർന്ന്  അല്ലിയാമ്പൽ......., മഞ്ഞണിക്കൊമ്പിൽ....., കുടമുല്ലപൂവിനും....... ഉല്ലാസപൂത്തിരികൾ......, ഒരു മധുരക്കിനാവിൻ........., മാണിക്യവീണയുമായെൻ...... തുടങ്ങിയ മലയാളത്തിലെ സൂപ്പർ ഗാനങ്ങളെല്ലാം ഒന്നിനു പിന്നാലെ ഒന്നായി സംഗീത ഉപകരണങ്ങളിൽ നിന്നുതിർന്നു വീണു.

ഒട്ടേറെ സംഗീത കലാകാരൻമാർ പങ്കെടുത്ത ഈ സംഗീത പരിപാടിക്ക് മ്യൂസിക് ഇൻസ്ട്രുമെന്റ് പ്ലെയേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സി.എച്ച്. വിജയകുമാർ, പി. അജിത്ബാബു, സജി ജോൺ, ശ്രീകാന്ത് ഹരിദാസ്, പി. അനിരുദ്ധൻ, എം. ശ്രീവൽസൻ എന്നിവർ നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama