go

ബീച്ച് ആശുപത്രിയിൽ വസ്ത്രം മാറാൻ സ്ത്രീകൾക്ക് പ്രത്യേക മുറി

SHARE

കോഴിക്കോട് ∙ ബീച്ച് ആശുപത്രി ശസ്ത്രക്രിയ തിയറ്ററിനോടു ചേർന്ന് ജീവനക്കാർ വസ്ത്രം മാറുന്ന 2 മുറികൾ കാറ്റഗറി നോക്കാതെ പുരുഷൻമാർക്കും സ്ത്രീ ജീവനക്കാർക്കും പ്രത്യേകമാക്കി. 1 മുറി ഡോക്ടർമാരും ഉപയോഗിക്കും. നേരത്തെ സ്റ്റാഫ് നഴ്സുമാർക്ക് 1 മുറിയും മറ്റു ജീവനക്കാർക്ക് മറ്റൊരു മുറിയും ഡോക്ടർമാർക്ക് 1 മുറിയും എന്ന തരത്തിലാണ് തിയറ്റർ ജോലിക്കാർ ഉപയോഗിച്ചിരുന്നത്.

ശസ്ത്രക്രിയ തിയറ്ററിനോടു ചേർന്ന് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയായി മൊബൈൽ ഫോൺ വച്ചെന്ന പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ ഫോൺ കണ്ടെടുത്തിരുന്നു. ജീവനക്കാരൻ വസ്ത്രം മാറി തിയറ്ററിലേക്കു പോയ ശേഷം വന്ന ജീവനക്കാരിയാണ് ജീവനക്കാരൻ മാറ്റിയിട്ട പാന്റ്‌സിന്റെ പോക്കറ്റിൽ വീഡിയോ പ്രവർത്തിക്കുന്ന നിലയിൽ മൊബൈൽ ഫോൺ കണ്ടത്. ഇത്തരമൊരു സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി വസ്ത്രം മാറുന്ന മുറി അനുവദിക്കാൻ തീരുമാനിച്ചത്. 

പരാതി ലഭിച്ചാൽ അന്വേഷണം

ബീച്ച് ആശുപത്രിയിൽ ശസ്ത്രക്രിയ തിയറ്ററിനോടു ചേർ‌ന്ന് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയായി മൊബൈൽ ഫോൺ വച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ വകുപ്പു തല അന്വേഷണം നടത്തുമെന്ന് ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു. പിടികൂടിയ മൊബൈൽ ഫോണും പരാതിയും ആശുപത്രി സൂപ്രണ്ട് വെള്ളയിൽ‌ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിഎംഒ ഓഫിസിലേക്കു നൽകിയിട്ടുണ്ട്. എന്നാൽ‌ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വിശദീകരിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama