go

ഷഹന സിനു താരമാണ്

  ഹരിതായനം തിരുവമ്പാടി ഫെസ്റ്റ് കാർഷികമേളയിൽ ജില്ലയിലെ മികച്ച കുട്ടികർഷകയായി കൃഷിവകുപ്പ് തിരഞ്ഞെടുത്ത ഷഹന സിനുവിന്റെ  കൃഷിസ്റ്റാൾ
ഹരിതായനം തിരുവമ്പാടി ഫെസ്റ്റ് കാർഷികമേളയിൽ ജില്ലയിലെ മികച്ച കുട്ടികർഷകയായി കൃഷിവകുപ്പ് തിരഞ്ഞെടുത്ത ഷഹന സിനുവിന്റെ കൃഷിസ്റ്റാൾ
SHARE

തിരുവമ്പാടി ∙ കൃഷി വകുപ്പ് കഴിഞ്ഞ വർഷം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാർഥി കർഷകയായി തിരഞ്ഞെടുത്ത് ആദരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ.എം.ഷഹന സിനു  ഹരിതായനം തിരുവമ്പാടി ഫെസ്റ്റ് കാർഷിക മേളയിൽ ഒരുക്കിയ കൃഷി സ്റ്റാൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.  ഈ വർഷം നാൽപതിലേറെ വിളകൾ കൃഷി ചെയ്ത് മികച്ച മാതൃക സൃഷ്ടിച്ച കുട്ടികർഷകയുടെ സ്റ്റാൾ കാണുന്നതിനും വിശേഷങ്ങൾ  അറിയിയുന്നതിനും സന്ദർശകരുടെ  തിരക്കായിരുന്നു.

പ്രദർശന നഗരിയിൽ ഷഹന ഒരു പച്ചക്കറിത്തോട്ടം തന്നെ ഒരുക്കിയിരിക്കുകയായിരുന്നു. ഗ്രോബാഗിൽ കായ്ച്ച് നിൽക്കുന്ന മുളകും വഴുതനയും തക്കാളിയും  വെണ്ടയുമെല്ലാം സന്ദർശകർക്ക് കൗതുകമായി.  തിരുവമ്പാടി ചവലപ്പാറ കോണ മണ്ണിൽ സുബൈറിന്റെയും മുനീറയുടെയും മകളാണ് ഷഹന. വീടിന്റെ ടെറസിലും മുറ്റത്തും ഗ്രോബാഗുകളിലും ചാക്കുകളിലുമായി കാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക്, വെണ്ട; വഴുതന, പയർ എന്നിവയ്ക്കു പുറമെ  വൻപയർ, ചെറുപയർ, മുതിര, ചോളം എള്ള്, നിലക്കടല മല്ലിച്ചപ്പ്‌, ഉരുളക്കിഴങ്ങ്, കക്കിരി ,സബോള, തുടങ്ങിയ വിളകൾ കൃഷി ചെയ്താണ് മികവ് തെളിയിച്ചിരിക്കുന്നത്.

സാധാരണകൃഷി ചെയ്യാത്ത   വിളകൾ കൃഷി ചെയ്ത് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ് ഷഹന.    തിരുവമ്പാടി കൃഷി ഭവന്റെ സഹകരണവും പ്രോത്സാഹനവും ഷഹനയുടെ കൃഷിക്ക് ലഭിച്ചിരുന്നു.   ഹരിതായനം മേളയിൽ സ്റ്റാളൊരുക്കി കൃഷി ബോധവൽക്കരണം നടത്തിയ ഈ കുട്ടികർഷക മുതിർന്നവർക്കും കുട്ടികൾക്കും മാതൃകയായി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama