go

നിയന്ത്രണംവിട്ട കാർ ബൈക്കി‍ല്‍ ഇടിച്ച് മറിഞ്ഞു; 2 പേർക്ക് പരുക്ക്

 സംസ്ഥാന പാതയിൽ ആഞ്ഞോളിമുക്കിൽ അപകടത്തിൽപ്പെട്ട കാർ വയലിലേക്ക്  മറിഞ്ഞ നിലയിൽ.
സംസ്ഥാന പാതയിൽ ആഞ്ഞോളിമുക്കിൽ അപകടത്തിൽപ്പെട്ട കാർ വയലിലേക്ക് മറിഞ്ഞ നിലയിൽ.
SHARE

നടുവണ്ണൂർ ∙ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് വയലിലേക്ക് തലകീഴായി മറിഞ്ഞ് 2 പേർക്ക് പരുക്ക്. ബൈക്ക് യാത്രക്കാരനായ ഇയ്യാട് സ്വദേശി ശിവദാസൻ (57), കാറിലുണ്ടായിരുന്ന കുറ്റ്യാടി ഊരത്ത് മുണ്ടമ്പത്ത് ആസിഫ (35) എന്നിവർക്കാണ് പരുക്കേറ്റത്.  ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട ബൈക്കിന് പുറകിലെത്തിയ മറ്റൊരു ബൈക്ക് യാത്രക്കാരൻ അമിത വേഗത്തിൽ കാർ വരുന്നത് കണ്ട് വയലിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഉള്ളിയേരി – കുറ്റ്യാടി സംസ്ഥാന പാതയിൽ നടുവണ്ണൂർ ആഞ്ഞോളിമുക്കിൽ എടോത്ത്താഴെ തോടിനടുത്ത് വ്യാഴാഴ്ച രാവിലെ 11.15 നാണ് അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെയെത്തിയ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും വയലിലേക്ക് മറിഞ്ഞു. വയലിനോട് ചേർന്ന ഭാഗത്ത് 15 മീറ്ററോളം റോഡിന് കൈവരിയില്ലാത്തതിനാൽ ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama