go

കോൺഗ്രസ് ആരോപണം പരാജയം മറയ്ക്കാൻ: ശ്രീധരൻ പിള്ള

SHARE

കോഴിക്കോട് ∙ ജനമഹായാത്ര പരാജയപ്പെട്ടതിന്റെ പാപഭാരം മറ്റുള്ളവരുടെമേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നടത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയും സിപിഎമ്മും രഹസ്യ ചർച്ച നടത്തിയെന്ന ആരോപണം വിലകുറഞ്ഞതും 100% കളവുമാണ്.

ആരോപണമുന്നയിച്ച രമേശ് ചെന്നിത്തല ആ ചർച്ച എവിടെ നടത്തിയെന്നുകൂടി പറയണം. കോൺഗ്രസിനെയും സിപിഎമ്മിനെയും തോട്ടികൊണ്ടു തൊടാൻപോലും ബിജെപി തയാറല്ല. കൊത്താൻ ഒരുങ്ങി നിൽക്കുന്ന മൂർഖനാണു സിപിഎം. കാലിനടിയിൽ ഒളിഞ്ഞു കിടക്കുന്ന വിഷപ്പാമ്പാണു കോൺഗ്രസ്. കേരളത്തിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഗ്രാഫ് താഴോട്ടാണ്. 

2 മുന്നണികളും നാടിനു ശാപമായി മാറി. കേരളത്തിലെ പ്രളയബാധിതർക്ക് 1,000 വീടുകൾ നിർമിച്ചു കൊടുക്കുമെന്നു പറഞ്ഞ കോൺഗ്രസ് എല്ലാവരെയും പറഞ്ഞു പറ്റിച്ചു. എത്രയെണ്ണത്തിന്റെ പണി തുടങ്ങിയെന്നും പൂർത്തിയാക്കിയെന്നും വ്യക്തമാക്കുന്ന പട്ടിക കോൺഗ്രസ് നേതാക്കൾ പുറത്തുവിടണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.


MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama