go

വനാവകാശ നിയമം കർശനമായി നടപ്പാക്കും: മന്ത്രി സുദർശൻ ഭഗത്

Kozhikode-Bhasker-Rao
കേരള വനവാസി വികാസ കേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാസ്കർ റാവു ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാറിന്റെ സമാപനം കേന്ദ്രമന്ത്രി സുദർശൻ ഭഗത് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുന്നു. ആർ. സഞ്ജയൻ, ഗിരീഷ് കുബേർ, ഡോ. എം.ജി.എസ്. നാരായണൻ, പി.കെ.വൽസമ്മ തുടങ്ങിയവർ സമീപം.
SHARE

കോഴിക്കോട് ∙ വനാവകാശ നിയമം കർശനമായി നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി സുദർശൻ ഭഗത്. ഭാസ്‌കർ റാവു ജൻമശതാബ്ദിയുടെ ഭാഗമായി കേരള വനവാസി വികാസകേന്ദ്രവും ഭാരതീയ വിചാരകേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടേണ്ടതു വനവാസി വിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് അത്യാവശ്യമാണ്. വനവാസി വിഭാഗങ്ങളിൽപ്പെട്ടവർക്കു വിദേശത്ത് ഉന്നത പഠനം നടത്തുന്നതിനുള്ള ചെലവുകൾ കേന്ദ്ര സർക്കാർ വഹിക്കും.

വനവാസി സമൂഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര നായകരുടെ സ്മാരകങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിയും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കാലത്താണു പട്ടികവർഗവിഭാഗത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഡോ. എം.ജി.എസ്.നാരായണൻ ആധ്യക്ഷ്യം വഹിച്ചു. കാടു സംരക്ഷിച്ചാലേ നാടിനു നിലനിൽപുണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. 

ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു, ഇ.പി.സോമനാഥൻ, ഗിരീഷ്‌ കുബേർ, വനവാസിവികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി.പൈതൽ, കെ.വൽസമ്മ, എ.ശ്രീവത്സൻ, വി.ജി.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama