തിരുവമ്പാടി ∙ പൊതു സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായ്മയിലൂടെ കരുത്ത് നേടണമെന്ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് (എകെസിസി) നേതൃത്വത്തിൽ 2 ദിവസമായി ബഥാനിയ സെന്ററിൽ നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
കത്തോലിക്ക കോൺഗ്രസിന്റെ ഭവന നിർമാണ പദ്ധതിയിലേക്ക് 24 സെന്റ് സ്ഥലം സൗജന്യമായി നൽകിയ കുഴിക്കണ്ടത്തിൽ കെ.ജെ.സണ്ണി, സാലി എന്നിവരെയും യുവ സംരംഭകൻ ആന്റോ അഗസ്റ്റിൻ, മുതിർന്ന എകെസിസി അംഗം സെബാസ്റ്റ്യൻ മടിക്കാങ്കൽ എന്നിവരെയും ആദരിച്ചു.
ഭൂരഹിതരായ 3 കുടുംബങ്ങൾക്ക് എകെസിസി താമരശ്ശേരി രൂപത കമ്മിറ്റി വീട് വയ്ക്കുന്നതിന് സൗജന്യമായി നൽകുന്ന സ്ഥലത്തിന്റെ ആധാരം ബിഷപ് കൈമാറി. വിവിധ ക്ലാസുകൾക്ക് ബിജു തോമസ്, ഫാ:ഡോ: ശാന്തി പുതുശ്ശേരി, തോമസ് കൊച്ചുകുളം, ഡോ പി.സി. അനിയൻകുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.
രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ബഥാനിയ ഡയറക്ടർ ഫാ.ബെന്നി മണ്ടനാട്ട്, രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ, കോ ഓർഡിനേറ്റർ ഡോ. ചാക്കോ കാളം പറമ്പിൽ, ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ആന്റോ അഗസ്റ്റിൻ, അനീഷ് വടക്കേൽ, ജോയി നെല്ലിക്കുന്നേൽ, ജോർജ് കുബ്ലാനി, കുര്യൻ കരിമ്പനക്കൽ, തങ്കച്ചൻ കിടക്കേൽ എന്നിവർ പ്രസംഗിച്ചു.