go

പ്രളയബാധിത കുടുംബങ്ങൾക്ക് 35 വീടുകൾ നിർമിച്ചുനൽകി ദയാപുരം വാർഷികം

 Kozhikode News
ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രം 35ാം വാർഷിക ഒത്തുചേരൽ പി.ടി.എ.റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കുന്നമംഗലം ∙ ദയാപുരം വിദ്യഭ്യാസ സാംസ്കാരിക കേന്ദ്രം 35ാം വാർഷികം ആഘോഷിച്ചത് പ്രളയബാധിത കുടുംബങ്ങൾക്ക് 35 വീടുകൾ നിർമ്മിച്ചും 35 കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത പഠന സ്കോളർഷിപ് വിതരണം ചെയ്തും പ്രളയത്തെ കുറിച്ച് പഠിക്കുന്നതിനു 35 അക്കാദമിക് പരിപാടികൾ എന്നിവ ആസൂത്രണം ചെയ്തും. ദയാപുരത്തുകാർ എന്ന വാർഷിക ഒത്തുചേരലിന്റെ  ഭാഗമായി വീടുകളുടെ മാതൃകയും സ്കോളർഷിപ് വിവരങ്ങളും അവതരിപ്പിച്ചു.

പി.ടി.എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ.എം.എം.ബഷീർ ആധ്യക്ഷ്യം വഹിച്ചു. കെ.കുഞ്ഞലവി, ഡപ്യൂട്ടി കലക്ടർ കെ.എസ്.അഞ്ജു, സി.ടി.അബ്ദുറഹീം, ഡോ.കെ.ആനന്ദകുമാർ, എം.പി.അബ്ദുറസാക്, സി.മണികണ്ഠൻ, പി.കെ.അഹമ്മദ്കുട്ടി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന, ദയാപുരം സ്കൂൾ പ്രിൻസിപ്പൽ പി.ജ്യോതി, കോളജ് പ്രിൻസിപ്പൽ ഡോ.പി.ജി.സാബു, പ്രിയ ജാനറ്റ്, എം.ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama