go

നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കെഎൻഎം നവോത്ഥാന സമ്മേളനം

Kozhikode News
കേരള നദ്‌വത്തുൽ മുജാഹിദീൻ (മർക്കസുദ്ദഅവ) സംസ്ഥാന സമിതി കോഴിക്കോട്ടു നടത്തിയ കേരള നവോത്ഥാന സമ്മേളനം മന്ത്ര‍ി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യുന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു, സി.പി.ഉമർ സുല്ലമി, എം.പി.അബ്ദുൽ ഗഫൂർ, പി.എം.മുഹമ്മദ് ഹനീഫ തുടങ്ങിയവർ സമീപം. ചിത്ര‍ം: മനോരമ
SHARE

കോഴിക്കോട് ∙ റഫാൽ‌ വിമാന ഇടപാടിൽ അഴിമതി ആരോപണ വിധേയനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നു കേരള നദ്‌വത്തുൽ മുജാഹിദീൻ (മർക്കസുദ്ദഅവ) സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. അൽ–അസ്‌ഹർ വത്തിക്കാൻ സമാധാന ഉടമ്പടി ആഗോള നവോത്ഥാന മുന്നേറ്റത്തിന്റെ നാഴികക്കല്ലാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. വിശ്വാസം ഭരണഘടനയുടെ മുകളിലാണെന്നു പറയുന്നത് നവോത്ഥാനത്തെ എതിർക്കുന്നവരാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

ട്രഷറർ ഡോ. കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി.അബ്ദുൽ ഗഫൂറിനെ ആദരിച്ചു.എം.കെ.രാഘവൻ എംപി, എംഇഎസ് പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ, എംഎസ്എസ്‌ വൈസ് പ്രസിഡന്റ് പി.മമ്മദ്കോയ തുടങ്ങിയവർ പ്രസംഗിച്ചു.ആദർശ ഐക്യ സമ്മേളനം ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. കെജെയു പ്രസിഡന്റ് എ.അബ്ദുൽ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. 

സി.എം.മൗലവി ആലുവ, എം.അഹമ്മദ്കുട്ടി മദനി, എൻ.എം.അബ്ദുൽ‌ ജലീൽ, അലി പത്തനാപുരം, അലി മദനി മൊറയൂർ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, ഡോ. ജാബിർ അമാനി, ഇർഷാദ് സ്വലാഹി, ഇസ്മായിൽ കരിയാട്, സൽമ അൻവാരിയ്യ, അബ്ദുസ്സലാം മുട്ടിൽ, ഡോ. ഫുക്കാർ അലി, ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ, ഖദീജ നർഗീസ്, റിഹാസ് പുലാമന്തോൾ, സുഹൈൽ സാബിർ, മുഹമ്മദ് ഹനീഫ, വി.മുഹമ്മദ് സുല്ലമി, അബ്ദുൽ അലി മദനി, എം.എം.ബഷീർ മദനി എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama