go

മെയ്ഡ് ഇൻ കേരള സ്മോൾ ബിസിനസ് എക്സ്പോയ്ക്ക് വർണാഭമായ തുടക്കം

  Kozhikode News
ചെറുകിട സംരംഭകർക്കായി മലയാളമനോരമ കോഴിക്കോട് സ്വപ്ന നഗരിയിലൊരുക്കിയ മെയ്ഡ് ഇൻ കേരള സ്മോൾ ബസിനസ് എക്സ്പൊ മേയർ തോ‍‍ട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്ര‍ം: മനോരമ
SHARE

കോഴിക്കോട് ∙ ചെറുകിട സംരംഭർക്കായി മലയാള മനോരമ ക്വിക്ക് കേരള ഡോട് കോം കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെഎസ്എസ്ഐഎ), ലഘു ഉദ്യോഗ് ഭാരതിയുമായി ചേർന്നു നടത്തുന്ന മെയ്ഡ്ഇൻ കേരള സ്മോൾ ബിസിനസ് എക്സ്പോയ്ക്ക് വർണ്ണാഭമായ തുടക്കം. സ്വപ്നനഗരി എമറാൾഡ് സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.വിജയൻ മേനോക്കി, ജില്ലാ പ്രസിഡന്റ് കെ.പി.വേലായുധൻ, ജനറൽ സെക്രട്ടറി കെ.യോഗേഷ്, കെഎസ്എസ്ഐഎ ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുൽ റഹ്മാൻ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ, മാർക്കറ്റിങ് ജനറൽ മാനേജർ ആർ. ബിനോയ് എന്നിവർ പ്രസംഗിച്ചു.

ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ വിപണി സാധ്യത കണ്ടെത്തുന്നതിനും പൊതുജനങ്ങൾക്ക് വിവിധ ഉൽപന്നങ്ങളെ അടുത്തറിയാനും വാങ്ങുവാനും ഉതകും വിധമാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. വിവിധ മെഷീനുകൾ, ഫർണിച്ചർ, ഓർഗാനിക് ഉൽപന്നങ്ങൾ, ഫുട്‌വെയർ, തുണിത്തരങ്ങൾ, ബാങ്കിങ് അടക്കം അറുപതോളം സ്റ്റാളുകളുണ്ട്.

മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ സെമിനാറുകളും നടക്കും. ഇന്നലെ ഓൺലൈനിലൂടെ ബിസിനസ് വളർച്ച എന്ന വിഷയത്തിൽ സോഷ്യൽ മീഡിയ മാർക്കറ്റിങ് പരിശീലകനായ മനു ജോസഫ് ക്ലാസെടുത്തു. മേള സന്ദർശിക്കുന്നവർക്ക് സൗജന്യ നേത്ര പരിശോധനയ്ക്കും സൗകര്യമുണ്ട്. 13 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യം.

എക്സ്പോയിൽ ഇന്ന്

∙വിവിധ സ്റ്റാർട്ടപ്പുകളിലെ ട്രെൻഡ് വിഷയത്തിൽ സെന്റ് അൽഫോൻസ കോളജ് എജ്യുക്കേഷൻ ബിസിനസ് ഇൻകുബേഷൻ വിഭാഗം ഡയറക്ടർ ഡോ. പി.കെ.നൗഷാദ് 4ന് ക്ലാസെടുക്കും

∙ 3ഡി പ്രിന്റിംഗ് ഇന്നവേഷൻസ് ആൻഡ് അപ്ലിക്കേഷൻസ് വിഷയത്തിൽ കാഡ് സെന്റർ ബിസിനസ് ഹെഡ് ജി.വിവേക് 5ന് ക്ലാസെടുക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama