go

നെൽവയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

Kozhiko-paddy-field
കല്ലോട് കുന്നത്ത് കുനി താഴ ഭാഗത്ത് നെൽവയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞ നിലയിൽ.
SHARE

പേരാമ്പ്ര ∙പേരാമ്പ്ര കല്ലോട് നെൽവയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നെൽവയൽ കുഴിച്ച് കര ഭൂമിയാക്കാനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കമാണ് നാട്ടുകാർ േചർന്ന് തടഞ്ഞത്.

കല്ലോട് കുന്നത്ത് കുനി താഴ ഭാഗത്ത് രണ്ട് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വയലിൽ പണി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിനെയും റവന്യൂ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രവും ലോറിയും കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് വാഴ കൃഷിയുടെ മറവിൽ വ്യാപകമായി നെൽവയൽ നികത്തുന്നതായി നാട്ടുകാർ ആരോപിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama