go

വർണങ്ങളിൽ പൊതിഞ്ഞ് ചിത്രലേലച്ചന്ത

Kozhikode-gurukulam-arts-village
ഗുരുകുലം ആർട്ട് വില്ലേജിന്റെ നേതൃത്വത്തിൽ മിഠായിത്തെരുവിൽ സംഘടിപ്പിച്ച ചിത്രലേലച്ചന്തയിൽ നിന്ന്.
SHARE

കോഴിക്കോട്∙ മലയാളികൾക്ക് പുതുമയായി ചിത്രലേലം. ചിത്രങ്ങളുടെ ലേലത്തിലൂടെ ലഭിച്ചത് 1.8 ലക്ഷം രൂപ. ഗുരുകുലം ആർട് വില്ലേജിന്റെ നേതൃത്വത്തിൽ മിഠായിത്തെരുവ് ആര്യഭവൻ ഹോട്ടൽ പരിസരത്താണ് ചിത്രലേലച്ചന്ത നടത്തിയത്. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ചന്തയിൽ 700 ചിത്രങ്ങളാണ് പ്രദദർശിപ്പിച്ചത്. 

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 25 ചിത്രകാരൻമാരുടെ സൃഷ്ടികളാണ് ഇവ. ലേലത്തിൽ  12,000 രൂപ മുതൽ 16,000 രൂപ വരെ നൽകിയാണ് കാണികൾ ചിത്രങ്ങൾ സ്വന്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ചിത്രകാരൻ ജസ്റ്റിൻരാജ് ചിത്രലേലച്ചന്ത ഉദ്ഘാടനം ചെയ്തു. ആർട് വില്ലേജ് ഡയറക്ടർ ബാബു ഗുരുകുലം അധ്യക്ഷനായിരുന്നു. ജയിംസ് ചിറ്റിലപ്പള്ളി, സത്യനാഥ് തലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത ചിത്രലേലച്ചന്ത മാർച്ച് 9ന് നടക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama