go

ഹോം ഷോപ്പ് പദ്ധതി കേരളത്തിന് മാതൃക: മന്ത്രി ടി.പി. രാമകൃഷ്ണൻ

Kozhikode-home-shop-plan
പയ്യോളി നഗരസഭയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹോം ഷോപ്പ് നഗരസഭ ആയി മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രഖ്യാപിക്കുന്നു.
SHARE

പയ്യോളി ∙ ഹോം ഷോപ്പ് പദ്ധതി കേരളത്തിന്  തന്നെ മാതൃകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പയ്യോളിയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹോം ഷോപ്പ് നഗരസഭയയായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കെ.ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ

കോ–ഓർഡിനേറ്റർ ടി. ഗിരീഷ് കുമാർ പദ്ധതി വിശദീകരിച്ചു.

വിമുക്തി പദ്ധതിയിൽ പ്രശ്നോത്തരി മത്സര വിജയികൾക്ക് എംഎൽഎ സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവ നൽകി. ഹോം ഷോപ്പ് ഉടമസ്ഥർക്ക് കെ.വി. ചന്ദ്രൻ സർട്ടിഫിക്കറ്റ് നൽകി. തിരിച്ചറിയൽ കാർഡ് കൂടയിൽ ശ്രീധരനും ബാഗ് പി.എം. ഗിരീഷനും വിതരണം ചെയ്തു. എം. വി. സമീറ, പടന്നയിൽ പ്രഭാകരൻ, ഉഷ വളപ്പിൽ, വി.വി. അനിത, പി. രാജൻ, ചെറിയാവി സുരേഷ് ബാബു, വി.ടി. ചന്ദ്രി, സി.എൻ. ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷ വി.ടി. ഉഷ, സെക്രട്ടറി പി. ജെ. ജെസിത, അഷ്റഫ് കോട്ടക്കൽ, എം.ടി. നാണു, കെ. ശശിധരൻ, എസ്. വി. റഹ്മത്തുല്ല എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama