go

അനുഭവങ്ങളുടെ തീയിൽനിന്ന് അഭിനയത്തിന്റെ ജ്വാല

Kozhikode-jvala-arts
ജില്ലാ സമഗ്രശിക്ഷാ പദ്ധതിയുടെ ജ്വാല അഭിനയ ശിൽപ്പശാലയിൽ നിന്ന്.
SHARE

കോഴിക്കോട്∙ അനാമികയുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്. താനടക്കമുള്ള അഭിനേതാക്കളുടെ വായ മൂടിക്കെട്ടി എന്നു കരുതിയ സമൂഹത്തെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം. ഒരു നാടകവും ഒരു അഭിനേതാവും തോൽക്കുന്നില്ല; ഓരോ വേദിയും അവരിലെ കഴിവിനെ ഉരകല്ലിലിട്ട് മൂർച്ച കൂട്ടിയെടുക്കുകയാണ്.  ജില്ലാ സമഗ്രശിക്ഷാ പദ്ധതിയുടെ ‘ജ്വാല’ അഭിനയ ശിൽപശാലയിൽ മിന്നുന്ന പ്രകടനവുമായി അനാമിക സജീവമാണ്.    

അനാമികയെ ഓർമയുണ്ടോ? തോരാത്ത കണ്ണീരോടെ  സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലിരുന്ന അനാമിക.  ജില്ലാ കലോത്സവത്തിൽ ഒന്നാംസ്ഥാനം ലഭിച്ചിട്ടും സംസ്ഥാന കലോത്സവ വേദിയിൽ നാടകം അവതരിപ്പിക്കാൻ കഴിയാതെ പോയ സങ്കടത്തിൽ പൊട്ടിക്കരഞ്ഞ കുട്ടി.  വിവാദത്തെ തുടർന്ന് മേമുണ്ട എച്ച്എസ്എസ് ‘കിത്താബ്’ നാടകം പിൻവലിച്ചതോടെ അവസരം നഷ്ടപ്പെട്ട വിഷമത്തിലാണ് അന്ന് വിദ്യാർഥികൾ പൊട്ടിക്കരഞ്ഞത്.  

പക്ഷേ ആ കണ്ണീരോടെ അനാമികയുടെ അഭിനയ ജീവിതത്തിന്റെ കർട്ടനാണ് ഉയർന്നത്. ജില്ലയിലെ സമഗ്രശിക്ഷ പദ്ധതിക്കുകീഴിലുള്ള 15 ബിആർസികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പെൺകുട്ടികളാണ് ‘ജ്വാല’ അഭിനയ ശിൽപശാലയിൽ പങ്കെടുക്കുന്നത്. 7,8,9 ക്ലാസുകളിലെ കുട്ടികളാണ് ഇവർ. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയയിലെ സുനോജ് മാമോ, ഹൈദരാബാദ് സർവകലാശാലയിലെ ഫിറോസ് ഖാൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം  ഓഫിസർ വി.വസീഫ് അധ്യക്ഷനായി. കെ.എം.ലൈല, ഷിജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ശിൽപശാല നാളെ സമാപിക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama