go

ചരിത്രം കറങ്ങിത്തിരിയുമ്പോൾ ഹാൻഡിൽ പെൺകൈകളിൽ

Kozhikode-ladies-Handle
കോഴിക്കോട്ട് വിമൻസ് ബുള്ളറ്റ് റൈഡേഴ്സ് ക്ലബ് രൂപീകരണത്തോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി സബ് കലക്ടർ കെ.എസ്.അഞ്ജു ഫ്ലാഗ് ഓഫ് ചെയ്യുന്നു.
SHARE

കോഴിക്കോട്∙ ഖഡ്..ഖഡ്..ഖഡ്...ബുള്ളറ്റിന്റെ ഹൃദയതാളം മുഴങ്ങുന്നു. ഹാൻഡിൽബാറിൽ കരുത്തുറ്റ പെൺകൈകൾ ക്ലച്ചിന്റെ ലയമറിഞ്ഞ് ഇടംകാലുകൊണ്ട് ഗിയർ മാറ്റി മുന്നോട്ട്. ഡി.ആർ.ഇ ( ഡണ്ട്‌ലസ് റോയൽ എക്സ്പ്ലോറേഴ്സ്) വനിതകളുടെ ബുള്ളറ്റ് കൂട്ടായ്മ ഇന്നലെ കടപ്പുറത്തുനിന്ന് കുതിപ്പു തുടങ്ങിയപ്പോൾ ചരിത്രം വഴി മാറുകയാണ് ഇവിടെ.

കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് കൂട്ടായ്മയുടെ കോഴിക്കോടൻ പതിപ്പിനാണ് ഇന്നലെ തുടക്കമായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 12 പേരാണ് ആദ്യഘട്ടത്തിൽ അംഗങ്ങളായത്. ഇനി മുതൽ എല്ലാ മാസവും ഏകദിന യാത്രകളുമായി ഈ മിടുക്കികൾ ബുള്ളറ്റിൽ പറക്കും. മൂന്നു മാസത്തിലൊരിക്കൽ ദീർഘദൂര യാത്രകളും നടത്തും. സംഘത്തിന്റെ ആദ്യ ഏകദിനയാത്ര മാർച്ച് 10ന് കാപ്പിൽ കടപ്പുറത്തേക്കാണ്.  ദേശീയതലത്തിൽ ശ്രദ്ധേയയായ വനിതാ റൈഡർ തിരുവനന്തപുരം സ്വദേശി ഷൈനി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ. 

ഇന്ത്യയിൽ എൻഫീൽഡ് ഹിമാലയൻ സ്വന്തമാക്കിയ ആദ്യവനിതയായ ഷൈനിക്ക് കന്യാകുമാരിയിൽനിന്ന് കാശ്മീർവരെ പോയി തിരികെ കന്യാകുമാരി വരെ ബുള്ളറ്റോടിച്ച ചരിത്രമുണ്ട്.  അസി കലക്ടർ കെ.എസ് അഞ്ജുവാണ് വനിതാ ബുള്ളറ്റ് ക്ലബ്ബ് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്  അനേകം റൈഡവർമാരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama