go

പോസ്റ്ററിൽ ഒതുങ്ങുന്നതല്ല സ്ത്രീയുടെ പ്രശ്നങ്ങൾ

Kozhikode-womens-problem
മിത്ര 181 വനിതാ ഹെൽപ്പ് ലൈൻ സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്.
SHARE

കോഴിക്കോട് ∙ കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ പദ്ധതിയായ ‘മിത്ര 181’ വനിതാ ഹെൽപ് ലൈൻ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ നിറഞ്ഞു നിന്നത് വനിതകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ. സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് വരകളിലൂടെ എടുത്തു കാട്ടിയത്.

സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 41 പേർ‌ പങ്കെടുത്തു.17ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും 29ന് തിരുവനന്തപുരത്തും മത്സരങ്ങൾ നടക്കും. തുടർന്നാണ് വിജയികളെ പ്രഖ്യാപിക്കുക. 

രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മാനേജിങ് ഡയറക്ടർ വി.സി.ബിന്ദു, റീജനൽ മാനേജർ കെ. ഫൈസൽ മുനീർ, 181 ഹെൽപ്‌ലൈൻ മാനേജർ എം.എ.ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama