go

രാഹുലിനായി പാരഗണിലെ ഭക്ഷണം; തിരക്കുമൂലം കഴിക്കാതെ മടക്കം

Rahul Gandhi
SHARE

കോഴിക്കോട് ∙ ജനമഹാറാലി ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കഴിക്കാൻ ഭക്ഷണം തയാറാക്കിയതു പാരഗൺ ഹോട്ടലിൽ. കോഴിക്കോട് വിമാനത്താവളത്തിൽ ഭക്ഷണം എത്തിച്ചെങ്കിലും കഴിക്കാൻ നിൽക്കാതെ രാഹുൽ മടങ്ങി. കോഴിക്കോട്ടെത്തിയാൽ പാരഗണിലെ ഭക്ഷണമാണു രാഹുലിനു താൽപര്യം.

ഇത്തവണ പച്ചരിച്ചോറ്, തൈര് സാദം എന്നിവയ്ക്കൊപ്പം പരിപ്പ് കറി, ചിക്കൻ ടിക്ക, ചിക്കൻ ലോലിപോപ്പ്, മാങ്ങ അച്ചാർ എന്നിവ കരുതിയിരുന്നു. ചിക്കൻ സാൻഡ്‌വിജ്, വെജ് സാൻഡ്‌വിജ്, തണ്ണിമത്തൻ ജ്യൂസ്, ഓറഞ്ച് ജ്യൂസ്, പുതിനയില ചമ്മന്തി എന്നിവയും രാഹുലിനായി ഒരുക്കിയിരുന്നു. ഒരു പൊലീസുകാരന്റെ അകമ്പടിയോടെ വൈകിട്ടോടെയാണ് വിഭവങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama