go

ഈങ്ങാപ്പുഴയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

kozhikode-engappuzha
ഈങ്ങാപ്പുഴയിൽ ഇന്നലെ രാവിലെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം.
SHARE

താമരശ്ശേരി∙ ദേശീയപാതയിൽ ഈങ്ങാപ്പുഴ പാരിഷ്ഹാളിനു മുൻപിൽ ബസും ലോറിയും കൂട്ടിയിടിച്ച് 21പേർക്കു പരുക്ക്. 11 പേരെ കോഴിക്കോ‍‍ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈക്കാവ് സ്വദേശി പി.ജെ.മേരി, പരിയാരം ചെങ്കോട്ട സ്വദേശി റഹ്മത്ത്, വയനാട് വാഴവറ്റ കുന്നുമ്മൽ സുമലത, ആലഞ്ചേരി ബെന്നി, പുത്തൂർ മങ്ങാട് അഹമ്മദ്കുട്ടി , വലിയപറമ്പ തൂവക്കുന്നുമ്മൽ ശൈലേന്ദ്രൻ, കരമന മൈമൂന മജീദ്, കുരുവട്ടൂർ ശിവഗംഗയിൽ ഡോ.രേഖ, കുരുവട്ടൂർ വൃന്ദാവൻ ജനീഷ്, വെളിമണ്ണ ചക്കിക്കാവിൽ സുരൻ, കക്കോടി സ്വദേശി സിനോജ്, പിണങ്ങോട് പുളിക്കൽ മുഹമ്മദ് നിഹാൽ, ആദിൽ, ആമിന, കൊടുവള്ളി ആനപ്പാറക്കൽ സജീർ, ആർഇസി സ്വദേശി ഹുസൈൻ, കുന്നമംഗലം സ്വദേശിസന്ദീപ്, മങ്കട പള്ളിയാൽത്തെ‌ാടി മുനീർ, കൊടുവള്ളി സ്വദേശി ഫായിസ്, വലിയപറമ്പ കത്തറമ്മൽ ഷാനവാസ്, ബസ് ഡ്രൈവർ സുരേഷ് എന്നിവർക്കാണു പരുക്കേറ്റത്.

ഇന്നലെ രാവിലെ കോഴിക്കോട്ടു നിന്നു മൈസൂരുവിലേക്കു പുറപ്പെട്ട എസ്ആർസ് സ്വകാര്യ ബസും വയനാട് ഭാഗത്തു നിന്നു പാഴ്സൽ സാധനങ്ങളുമായി വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama