go

ഭീതിയോടെ ഗോതീശ്വരം

Kozhikode News
കടൽക്ഷോഭത്തിൽ തകർച്ചാ ഭീഷണി നേരിടുന്ന ഗോതീശ്വരം ക്ഷേത്ര റോഡ്.
SHARE

ബേപ്പൂർ ∙ കലിയിളകിയെത്തുന്ന കടലിനു മുൻപിൽ പകച്ചു നിൽക്കുകയാണ് ഗോതീശ്വരം തീരദേശവാസികൾ. ജനവാസ കേന്ദ്രങ്ങളിൽ കടൽഭിത്തി നിർമിക്കണമെന്ന ഇവരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടില്ല. ഏതുനിമിഷവും വീടൊഴിയേണ്ടി വരുമെന്ന ആശങ്കയാണിവർക്ക്. തീരം വ്യാപകമായി ഇടിഞ്ഞു.  10 മീറ്ററോളം കര കടലെടുത്തു.  ഗോതീശ്വരം ക്ഷേത്രത്തിനു സമീപം കടൽ ഭിത്തിയില്ലാത്ത ഭാഗത്താണ് കരയിടിച്ചിൽ രൂക്ഷമായുള്ളത്.

Kozhikode News
ബേപ്പൂർ ഗോതീശ്വരത്ത് കടൽ ഭിത്തിയില്ലാത്ത പ്രദേശം. കടലാക്രമണത്തിൽ ഇവിടെ തീരം ഇടിയുകയാണ്.

ഗോതീശ്വരത്ത് ജനവാസ കേന്ദ്രത്തിൽ ഇതുവരെ കടൽഭിത്തി നിർമിച്ചിട്ടില്ല. ഗോതീശ്വരത്ത് ശ്മശാനം മുതൽ ക്ഷേത്ര പരിസരം വരെ 525 മീറ്റർ ദൂരത്തിൽ കടൽ ഭിത്തിയില്ല.  മാറാട് കൈതവളപ്പ് മുതൽ ശ്മശാനം വരെ 475 മീറ്ററിൽ ഗാബിയോൺ ബോക്സ് മാതൃകയിൽ കടൽ ഭിത്തി പണിതിട്ടുണ്ട്. കടലാക്രമണത്തിൽ ഗോതീശ്വരം ക്ഷേത്ര റോഡ് തകർച്ചയുടെ വക്കിൽ. 2 മാസം മുൻപ് കോർപറേഷൻ പദ്ധതിയിൽ നവീകരിച്ച പാത ഏതുസമയും കടലെടുക്കുമെന്ന സ്ഥിതിയാണ്. 

റോഡിന്റെ പാർശ്വഭാഗം തകർന്നു. തീരം തുരന്നെടുക്കുന്ന തരത്തിലാണ് കടലാക്രമണം. കടലിനോടു ചേർന്നു കരിങ്കല്ലുകൾ കൂട്ടിയിട്ട ഭാഗത്തെ മണ്ണ് ഒഴുകിപ്പോയതാണ് റോഡിനു ഭീഷണിയായത്. നേരത്തെ പലവട്ടം ഗോതീശ്വരം റോഡ് കടലെടുത്തിട്ടുണ്ട്. എന്നിട്ടും ഭിത്തിയൊരുക്കി പാത സുരക്ഷിതമാക്കിയിട്ടില്ല.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama