go

അലക്കുകാരുടെ നിയമനം: കൂടിക്കാഴ്ച തടഞ്ഞു

kozhikode-interview
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അലക്കുകാരുടെ തസ്തികയിലേക്ക് എച്ച്ഡിഎസ് മുഖേന ആളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നിപ്പ തൊഴിലാളികളുടെ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ.
SHARE

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അലക്കുകാരുടെ തസ്തികയിലേക്ക് എച്ച്ഡിഎസ് (ഹോസ്പിറ്റൽ  ഡവലപ്മെന്റ് സൊസൈറ്റി) മുഖേന ആളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നിപ്പ തൊഴിലാളികളുടെ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. 

രാവിലെ പ്രിൻസിപ്പൽ ഓഫിസിലേക്കുള്ള പ്രകടനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സമരക്കാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് എച്ച്ഡിഎസ് ഓഫിസിനു സമീപം ഉദ്യോഗാർഥികളുമായുള്ള കൂടിക്കാഴ്ച സമരക്കാർ തടസ്സപ്പെടുത്തി.

ഉച്ചയോടെ മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പൊലീസെത്തി. സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. സി.സോമൻ സമരക്കാരുമായി ചർച്ച നടത്തി. നിപ്പ കാലത്ത് ജോലി ചെയ്ത താൽക്കാലിക ജീവനക്കാർക്ക് ജോലി നൽകാതെ  കൂടിക്കാഴ്ച നടത്താൻ പറ്റില്ലെന്നു സമരക്കാർ അധികൃതരെ അറിയിച്ചു. 

തുടർന്നു കൂടിക്കാഴ്ച നിർത്തിവയ്ക്കാമെന്നും വിവരം സർക്കാരിനെ അറിയിക്കാമെന്നും അധികൃതർ സമരക്കാർക്ക് ഉറപ്പു നൽകി. ഇതോടെ സമരം അവസാനിപ്പിച്ചു. 

സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, വൈസ് ചെയർമാൻ പി.ടി.ജനാർ‌ദനൻ, എം.ടി.സേതുമാധവൻ, സി.വി.ജിതേഷ്, കെ.സി.പ്രവീൺ കുമാർ, എം.പി.റീജ തുടങ്ങിയവർ   നേതൃത്വം    നൽകി. 

എച്ച്ഡിഎസ് ഓഫിസിലേക്ക് അതിക്രമിച്ചു കയറിയതിനും കൂടിക്കാഴ്ച തടസ്സപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകളുടെ പേരിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama