go

തിര ശക്തം; ജങ്കാർ സർവീസ് പുനരാരംഭിക്കാനായില്ല

kozhikode-jankar
ബേപ്പൂർ സിൽക്ക് ജെട്ടിയിൽ നിർത്തിയിട്ടിരിക്കുന്ന ജങ്കാർ.
SHARE

ബേപ്പൂർ∙ അഴിമുഖത്തു നിന്നുള്ള തിരയടി ശക്തമായതോടെ നിർത്തിവച്ച ബേപ്പൂർ–ചാലിയം ജങ്കാർ സർവീസ് പുനരാരംഭിക്കാത്തതു ജനത്തെ വലയ്ക്കുന്നു. ഇരു കരകളിലുമുള്ള നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലാണ്. 

ചാലിയം, ബേപ്പൂർ സ്‌കൂളുകളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കിലോമീറ്ററുകൾ ചുറ്റിയാണ് യാത്ര. തിരതള്ളൽ കാരണം ബേപ്പൂർ കരയടുപ്പിക്കുന്നതിനു പ്രയാസം നേരിട്ടതോടെ 8നു ഉച്ചയ്ക്കാണ് ജങ്കാർ സർവീസ് നി‍ർത്തിയത്. 4 ദിവസം പിന്നിട്ടിട്ടും സർവീസ് പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല. 

ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ ബേപ്പൂർ കരയിലെ ജെട്ടി ഭാഗികമായി തകർന്നു. ജെട്ടി പുനർനിർമിച്ചാൽ മാത്രമേ ഇവിടെനിന്നു സർവീസ് നടത്താനാകൂ. കാലവർഷം തുടങ്ങിയാൽ സിൽക്ക് വളപ്പിലെ പഴയ ജെട്ടി പ്രയോജനപ്പെടുത്തിയാണ് സാധാരണ ജങ്കാർ സർവീസ് നടത്താറുള്ളത്. എന്നാൽ സിൽക്ക് ജെട്ടിയും തകർന്നു കിടക്കുകയാണ്.

സിൽക്ക് ജെട്ടി കോൺക്രീറ്റ് ചെയ്തു സുരക്ഷിതമാക്കി 2 ദിവസത്തിനകം ജങ്കാർ സർവീസ് പുനരാരംഭിക്കുമെന്നു സർവീസ് നടത്തുന്ന കൊച്ചിൻ സർവീസ് അധികൃതർ അറിയിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama