go

നാദാപുരത്ത് ആദ്യ മഴയിൽ തന്നെ വെള്ളപ്പൊക്കം

Kozhikode News
നാദാപുരത്തു പെയ്ത മഴയിൽ തലശ്ശേരി റോഡിനു സമീപത്തെ കടകളിൽ വെള്ളം കയറിയപ്പോൾ.
SHARE

നാദാപുരം∙ ആദ്യ മഴയിൽ മത്സ്യമാർക്കറ്റ് പരിസരത്തു വെള്ളപ്പൊക്കം. ഒട്ടേറെ കടകളിൽ  വെള്ളം കയറി. കഴിഞ്ഞ വർഷം കടകളിൽ വെള്ളം കയറി വ്യാപാരികൾക്കു കനത്ത നഷ്ടം നേരിട്ടപ്പോൾ പരിഹാരനടപടി സ്വീകരിക്കുമെന്നു നൽകിയ ഉറപ്പ് അധികൃതർ പാലിച്ചില്ലെന്നു വ്യാപാരി സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. മരാമത്ത് അധികൃതരെ കണ്ട വ്യാപാരികൾ, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പു നൽകി. വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, കണേക്കൽ അബ്ബാസ്, കുരുമ്പ്യേത്ത് കുഞ്ഞബ്ദുല്ല, എം.സതീശൻ, ഹാരിസ് മാത്തോട്ടം, കക്കാടൻ കുഞ്ഞബ്ദുല്ല തുടങ്ങിയവരാണു മരാമത്ത് അധികൃതരെ കണ്ടു പരാതിപ്പെട്ടത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama