go

നിപ്പ താൽക്കാലിക ജീവനക്കാർ മാർച്ച് നടത്തി; പൊലീസ് തടഞ്ഞു

Kozhikode News
നിപ്പാ രോഗികളെ പരിചരിച്ച താത്കാലിക ജീവനക്കാർക്ക് സർക്കാർ നൽകിയ സ്ഥിരം തൊഴിൽ വാഗ്ദാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിലേക്ക് സമര സമിതി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ നിപ്പ കാലത്ത് ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിലേക്കു മാർച്ച് നടത്തി. ദേവഗിരിക്കു സമീപത്തു നിന്നു പ്രകടനമായെത്തിയ സമരക്കാരെ ആശുപത്രി ഒപി വിഭാഗത്തിനു സമീപം പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി.

പ്രിൻസിപ്പൽ ഓഫിസിലേക്കാണ് മാർച്ചെന്നും ഇവിടെ തടഞ്ഞതു അംഗീകരിക്കാനാവില്ലെന്നും സമരക്കാർ പറഞ്ഞു. തുടർന്നു സമരക്കാർ കുറച്ചുകൂടി മുന്നോട്ടു നീങ്ങി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നിപ്പ കാലത്ത് ജോലി ചെയ്ത താൽക്കാലിക ജീവനക്കാരായ 29 പേർക്ക് ജോലി നൽകിയതായി ആരോഗ്യ മന്ത്രി  നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ‌ ഇവിടെ ആർക്കും ജോലി ലഭിച്ചിട്ടില്ല. മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. 

പറഞ്ഞ​ വാക്കു പാലിക്കാൻ മന്ത്രി തയാറാകണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി.രാമൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.വി.ജിതേഷ്, വിദ്യാ ബാലകൃഷ്ണൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, പി.ടി.ജനാർ‌ദ്ദനൻ, ബഷീർ പുവാട്ടുപറമ്പ്, എം.ടി.സേതുമാധവൻ, പുത്തൂർ മോഹൻ, പുതുശ്ശേരി വിശ്വനാഥൻ, കെ.സി.പ്രവീൺ കുമാർ, വിബീഷ് കമ്മനക്കണ്ടി, ഇ.പി.രജീഷ്, യു.കെ.ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

സ്ഥിരം ജോലി നൽകുമെന്ന മന്ത്രിയുടെ വാഗ്‌ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കു മുൻപിൽ നടക്കുന്ന നിരാഹാര സമരം 16 ദിവസം പിന്നിട്ടു. വി.എൻ.പ്രേമയാണ് നിരാഹാരം നടത്തുന്നത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama