go

സുധീരൻ പൈപ്പ് തുറന്നപ്പോൾ ലഭിച്ചത് ചെളിവെള്ളം; മണിക്കൂറുകൾക്കകം പരിഹാരം

Kozhikode News
SHARE

കോഴിക്കോട് ∙ വെസ്റ്റ്ഹിൽ ഗവ. അതിഥി മന്ദിരത്തിലെത്തിയ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പൈപ്പ് തുറന്നപ്പോൾ ലഭിച്ചത് ചെളിവെള്ളം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഉടനെ അദ്ദേഹം അതിഥി മന്ദിരം കൗണ്ടറിൽ വിളിച്ചു വിവരം പറഞ്ഞപ്പോൾ രണ്ടു ദിവസമായി വെള്ളത്തിന് നിറവ്യത്യാസമുണ്ടെന്നു മറുപടി ലഭിച്ചു. അദ്ദേഹം ജല വിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ഫോണിൽ വിളിച്ചു പരാതി പറഞ്ഞു. മന്ത്രി ഉടനെ തന്നോടൊപ്പമുണ്ടായിരുന്ന ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കു ഫോൺ കൈമാറി.

സുധീരൻ എംഡിയോടും കാര്യങ്ങൾ വിശദീകരിച്ചു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ എംഡി ബന്ധപ്പെട്ടവർക്കു നിർദേശവും നൽകി. 15 മിനിറ്റിനകം ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻ‌ജിനീയർ അതിഥി മന്ദിരത്തിൽ വി.എം.സുധീരൻ താമസിച്ച മുറിയിലെത്തി. അദ്ദേഹത്തോടു സുധീകരൻ കാര്യങ്ങൾ വിശദീകരിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പെരുവണ്ണാമൂഴി ശുദ്ധീകരണശാലയിൽ നിന്നു വരുന്ന വെള്ളത്തിൽ കലക്കുള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നു എക്സിക്യൂട്ടീവ് എൻജിനീയർ വിശദീകരിച്ചു.

അതു പരിഹരിച്ചു വരികയാണ്. ഇവിടെ വരുന്ന വെള്ളത്തിൽ കലക്കുള്ളതായി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴാണ് അറിഞ്ഞതെന്നും ഉടനെ പരിഹരിക്കാമെന്നും പറഞ്ഞ എക്സിക്യൂട്ടീവ് എൻജീനിയർ ഉടനെ അതിനാവശ്യമായ നടപടി സ്വീകരിച്ചു. മണിക്കൂറുകൾക്കകം അതിഥി മന്ദിരം സംഭരണിയിലെ ചെളി വെള്ളം പൂർണമായും ഒഴിവാക്കി. സംഭരണി വൃത്തിയാക്കുകയും ചെയ്തു. ഇതിനിടെ വി.എം.സുധീരനു കുളിക്കാനായി നല്ല വെള്ളം ലഭ്യമാക്കിയിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama