go

ഉദ്ഘാടനം ചെയ്യും മുൻപേ അപ്രോച്ച് റോഡ് തകർന്നു

Kozhikode News
ഉദ്ഘാടനത്തിനു മുൻപേ തകർന്ന വടകര കല്ലേരി പുതിയപാലത്തിന്റെ അപ്രോച്ച് റോഡ്.
SHARE

വടകര ∙ കല്ലേരിയിൽ പുതിയപാലം റോഡിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്നു നാട്ടുകാർ നടത്തിയ പ്രതിഷേധം റോഡ് ഉപരോധം വരെയെത്തി. പാലത്തോടു ചേർന്നുള്ള റോഡ് നിർമാണത്തിൽ അപാകത ഉണ്ടെന്നു‌ നാട്ടുകാർ ഉന്നയിച്ച ഭാഗമാണ് ഇന്നലെ വൈകിട്ടത്തെ മഴയിൽ ഒലിച്ചു പോയത്. പലയിടത്തും റോഡ് വിണ്ടു കീറി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാർ, നിർമാണത്തിലെ അപാകതയ്ക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

Kozhikode News
ചേലക്കാട് വില്ല്യാപള്ളി റോഡിൽ കല്ലേരി പാലത്തോടു ചേർന്നുള്ള അപ്രോച്ച് റോഡ് ഇന്നലത്തെ മഴയിൽ തകർന്ന നിലയിൽ. പുതുതായി നിർമിച്ച പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോഡിൽ വൻ വിള്ളലുണ്ടായിരിക്കുന്നത്.

മാഹി കനാലി‍നു കുറുകെയുണ്ടാക്കിയ പാലത്തിന്റെ റോഡിനു കനാലിൽ നിന്നെടുത്ത മണ്ണ് ഉപയോഗിച്ചതിൽ നേരത്തേ എതിർപ്പുണ്ടായിരുന്നു. അശാസ്ത്രീയ ഓവുചാൽ നിർമാണം മൂലം റോഡിലേക്ക് വൻ തോതിൽ വെള്ളം കയറി. വെള്ളം ഒഴിവാക്കാൻ ഇന്നലെ നടത്തിയ ശ്രമം പാഴായതോടെ‌ാപ്പം റോഡ് കൂടുതൽ തകർന്നു. ആവശ്യത്തിന് റോഡ് റോളർ ഉപയോഗിച്ചില്ലെന്നത് ഉൾപ്പെടെ നാട്ടുകാരുടെ പരാതി കണക്കിലെടുക്കാതെയായിരുന്നു റോഡ് നിർമാണം.

ഒരാഴ്ച മുൻപ് റോഡ് പണി നടക്കുന്നതിനിടെ ഒരു ഭാഗം തകർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ പണി നിർത്തി. പാലം തുറക്കുന്നതിനു മുൻപു 2 പ്രാവശ്യമാണു റോഡ് തകർന്നത്. ഇന്നലെ നാട്ടുകാരുടെ  പ്രതിഷേധത്തെ തുടർന്നു പലപ്പോഴും പഴയ റോഡി‍ൽ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി ഉപരോധം നീക്കി. ഇന്നു രാവിലെ റവന്യു– പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തകർന്ന ഭാഗം പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിൽ രാത്രി ഏറെ വൈകി ജനക്കൂട്ടം പിരിഞ്ഞു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama