go

ഓടയിലൂടെയുള്ള ശുദ്ധജല പൈപ്പ് പെ‌ാട്ടി; മാലിന്യം കലർന്നെന്ന് സംശയം

Kozhikode News
വടകര ജെടി റോഡിലെ ഓടയിൽ മലിനജലത്തോടു ചേർന്നു ശുദ്ധജല പൈപ്പ് പൊട്ടിയ ഭാഗം.
SHARE

വടകര ∙ ജെടി റോഡ് പഴയ റെയിൽവേ ഗേറ്റിനടുത്ത് ഓടയിലൂടെ സ്ഥാപിച്ച ജല വിതരണ പൈപ്പ്പൊട്ടി; മലിനജലം കലർന്നതായി സംശയം. ദിവസങ്ങൾക്കു മുൻപു പൊട്ടിയ പൈപ്പിന്റെ ഭാഗം കുറച്ചു ദിവസം മുൻപാണു പരിസരത്തുള്ളവർ കണ്ടത്. നൂറു കണക്കിനു വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ആണു പൊട്ടിയത്. പൊട്ടിയ ഭാഗം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയിട്ടുണ്ട്. ജെടി റോഡിലും പരിസരത്തുമുള്ള മലിനജലം ഒഴുകുന്ന ഓടയാണിത്.

മലിനജലം പൈപ്പിന്റെ പൊട്ടിയ ഭാഗത്തു കൂടി ശുദ്ധജലവുമായി കലർന്ന് ഒഴുകിയിട്ടുണ്ടോയെന്നും സംശയമുണ്ട്. ഒരു മാസം മുൻപ് ഈ പ്രദേശത്തിനടുത്ത് താഴേഅങ്ങാടിയിൽ പൈപ്പ് ജലത്തിൽ നിറ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം ഇതുവരെ മനസിലായിട്ടില്ല. പൈപ്പ് പൊട്ടിയ ഭാഗം ഉടൻ നന്നാക്കണമെന്ന ആവശ്യം ശക്തമായി. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama