go

ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Drug Addiction
ആഷിഖ്
SHARE

ഫറോക്ക് ∙ 75 പൊതി ബ്രൗൺ ഷുഗറുമായി നന്മണ്ട ഏഴുകുളം മണങ്ങാട്ട് പറമ്പത്ത് വീട്ടിൽ ആഷിഖ്(31)എക്സൈസ് പിടിയിൽ. റേഞ്ച് ഇൻസ്പെക്ടർ എ.പ്രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കല്ലായി മാനാരി റോഡ് പരിസരത്താണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മീഞ്ചന്ത, കല്ലായി ഭാഗങ്ങളിൽ വ്യാപകമായി ലഹരി വിൽപനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾ ബ്രൗൺ ഷുഗർ വാങ്ങുന്ന കേന്ദ്രം കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കി. പ്രിവന്റീവ് ഓഫിസർ പി.അനിൽ ദത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ഗോവിന്ദൻ, എൻ.എസ്.സന്ദീപ്, പി.വിപിൻ, എം.ധനീഷ്‌ കുമാർ, വി.എ.മുഹമ്മദ് അസ്‌ലം, എൻ.ജലാലുദ്ദീൻ, എ.സവീഷ്, ഡ്രൈവർ പി.സന്തോഷ്‌ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama