go

എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന: ജില്ലയിൽ 43 ബസുകൾക്കെതിരെ കേസ്

SHARE

കോഴിക്കോട് ∙ ജില്ലയിൽ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. 124 ബസുകൾ പരിശോധിച്ചതിൽ 43 ബസുകൾക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തു. പ്രവർത്തനക്ഷമമല്ലാത്തതും വിച്ഛേദിച്ചതുമായ നിലയിലുള്ള സ്പീഡ് ഗവർണർ, സംവരണ സീറ്റുകൾ പ്രദർശിപ്പിക്കാത്തത്, ചവിട്ടുപടിയുടെ ഉയരക്കൂടുതൽ, വൈപ്പർ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത, സീറ്റുകൾ, സൈഡ് ഷട്ടർ, നിന്ന് യാത്ര ചെയ്യുന്നവർക്ക് വേണ്ടിയുളള ഹാൻ‍ഡ് ഗ്രിപ്പ്, ചവിട്ടുപടി എന്നിവ സംബന്ധിച്ച പരിശോധനയാണ് ബസുകളിൽ നടത്തിയത്.

സ്പീഡ് ഗവർണർ വിച്ഛേദിച്ചു സർവീസ് നടത്തിയ 18 ബസുകൾക്കും ലൈറ്റുകൾ യഥാവിധി പ്രവർത്തിക്കാത്ത 10 വാഹനങ്ങൾക്കും മുൻ വശത്തെ ഗ്ലാസ് പൊടി പറ്റിയ നിലയിൽ ഓടിയ ഒരു ബസിനും തേയ്മാനം വന്ന ടയർ ഉപയോഗിച്ച് സർവീസ് നടത്തിയ 11 ബസുകൾക്കും എതിരെ കേസെടുത്തു. കൂടാതെ എയർ ഹോൺ ഉപയോഗിച്ച 6 വാഹനങ്ങൾക്കെതിരെയും ചവിട്ടുപടിയുടെ ഉയരം ക്രമാതീതമായി കൂടിയതായി കണ്ടെത്തിയ 11 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. 4 ബസുകൾക്കു സ്റ്റോപ് മെമ്മോ നൽകി. ആർടിഒ എ.കെ.ശശികുമാർ, എൻഫോഴ്സ്മെന്റ് ആർടിഒ പി.എം.ഷബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സി.ചന്ദ്രകുമാർ, പി.രാകേഷ് എന്നിവർ നേതൃത്വം നൽകി. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama