go

കടൽക്ഷോഭം: ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

kozhikode-sea
ശക്തമായ കാറ്റിൽ തീരത്തേക്കടിച്ചു കയറുന്ന തിരമാല. കോഴിക്കോട് കോതിയിൽ നിന്നുള്ള ദൃശ്യം. ചിത്രം:മനോരമ
SHARE

കോഴിക്കോട് ∙ കാലവർഷക്കെടുതി രൂക്ഷമായതിനെ തുടർന്ന് കടലുണ്ടിയിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാംപിൽ 15 കുടുംബങ്ങൾ. കടൽക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് കടലുണ്ടി വാക്കടവത്തെ ഹോപ് ഷോർ സ്പെഷൽ സ്കൂളിലെ ക്യാംപിലേക്ക് ആളുകളെ മാറ്റിയത്. വീടുകൾക്ക് ഭാഗിക തകരാർ സംഭവിച്ചവരും ക്യാംപിലുണ്ട്. കടലാക്രമണത്തിൽ വാക്കടവ് സീവാൾ റോഡ് തകർന്നു. ജില്ലയിലെ വിവിധ താലൂക്കുകളിൽ ആരംഭിച്ച കൺട്രോൾ റൂം പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

അടിയന്തിര സാഹചര്യമുണ്ടായാൽ കൂടുതൽ ക്യാംപുകൾ തുറക്കാൻ സജ്ജമാണെന്ന് തഹസിൽദാർ എൻ. പ്രേമചന്ദ്രൻ അറിയിച്ചു. കൊയിലാണ്ടി താലൂക്കിലെ പാലേരിയിൽ ഒരു വീട് ഭാഗികമായി തകർന്നു. കൊയിലാണ്ടി താലൂക്കിൽ ക്യാംപുകൾ ഏതു നിമിഷവും പ്രവർത്തനം ആരംഭിക്കാൻ സജ്ജമാണെന്ന് തഹസിൽദാർ ഇൻ ചാർജ് എം.രേഖ വ്യക്തമാക്കി. ഇതിനായി എല്ലാ വില്ലേജുകളിലെയും സ്കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കടൽഭിത്തി ബലപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വടകര താലൂക്കിലെ വേളത്ത് വീടിനു ഭാഗിക തകരാർ സംഭവിച്ചു. വടകര ബീച്ച്, പാണ്ടികശാല വളപ്പ്, ചുങ്കം ഭാഗത്ത് കടലാക്രമണ ഭീഷണിയുണ്ട്. താമരശ്ശേരി താലൂക്കിലെ നെല്ലിപ്പൊയിൽ വില്ലേജിൽ കനത്ത മഴയിൽ ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വടകരയിലും താമരശ്ശേരിയിലും ക്യാംപുകൾ പ്രവർത്തിക്കാനുള്ള  സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ– കോഴിക്കോട്: 0495 2372966, കൊയിലാണ്ടി: 0496 2620235, താമരശ്ശേരി: 0495 2223088, വടകര: 0496 2522361. കലക്ടറേറ്റ് : 1077 കാലവർഷം കനത്തതോടെ നഗരത്തിലെ റോഡുകളിൽ പലതിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡ്, ബാങ്ക് റോഡിൽ നിന്ന് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്കു പോകുന്ന റോഡ്, മാവൂർ റോഡ് എന്നിവയിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama