go

പച്ചക്കറിയും പച്ചമീനും വിളവെടുത്തു

kozhikode-fish-farming
മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ അക്വാപോണിക്സ് രീതിയിൽ നടപ്പാക്കിയ മത്സ്യക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
SHARE

കോഴിക്കോട്∙ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ അക്വാപോണിക്സ് രീതിയിൽ നടപ്പാക്കിയ മത്സ്യക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.  നട്ടർ, തിലാപ്പിയ മത്സ്യങ്ങളും വെണ്ട, വഴുതന, പുതിന, കോവൽ തുടങ്ങിയ പച്ചക്കറികളുമാണ് വിളവെടുത്തത്.

അക്വാപോണിക്സ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ സജ്ജീകരിച്ചിരിക്കുന്നത്. അക്വാപോണിക്സിനെക്കുറിച്ച് അറിയാൻ ഒട്ടേറെപ്പേർ സ്ഥാപനത്തിലെത്തുന്നുണ്ടെന്ന് സീനിയർ സയന്റിസ്റ്റ് ഡോ. എൻ.എസ്.പ്രദീപ് പറഞ്ഞു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് കുമാർ, കൺസൽറ്റന്റ് സയന്റിസ്റ്റ് പ്രഫ. മധുസൂദനൻ, പ്രഫ. എം.സാബു എന്നിവർ പങ്കെടുത്തു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama