go

തോട് നശിപ്പിച്ച് ഗെയ്ൽ പൈപ്പ്; നാട്ടുകാർ തടഞ്ഞു

kozhikode-gail-pipeline-work
നാദാപുരം, പുറമേരി പഞ്ചായത്തുകളിൽ‌ കൂടിയുള്ള കക്കംവെള്ളി തോട് വീതി കുറയാനിടയാക്കുംവിധം ഗെയ്ൽ പൈപ്പിടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞപ്പോൾ.
SHARE

നാദാപുരം∙ കക്കംവെള്ളി വണ്ണാറത്ത് വളവിൽ തോട് നശിപ്പിച്ച് ഗെയ്ൽ പൈപ്പിടുന്ന പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.സഫീറ (നാദാപുരം), കെ.അച്യുതൻ (പുറമേരി), വാർഡ് മെംബർ മഠത്തിൽ ശംസു ഉൾപ്പെടെയുള്ളവർ നാട്ടുകാർക്ക് പിന്തുണയുമായി എത്തിയതോടെ ഗെയ്ൽ അധികൃതർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. തോടിന്റെ വീതി കുറയാൻ ഇടയാകും വിധം പൈപ്പിടൽ തുടങ്ങിയതു കാരണം പല വീടുകളിലെയും ശുചിമുറി ടാങ്കുകളിൽ അടക്കം വെള്ളം പൊങ്ങിയതും പ്രതിഷേധത്തിനിടയാക്കി.

തോട്ടിൽ മണ്ണും ചെളിയും തള്ളിയത് വൈകിട്ടു മുതൽ ഗെയ്ൽ അധികൃതരുടെ മേൽനോട്ടത്തിൽ നീക്കിത്തുടങ്ങി. ഈ പണി പൂർത്തീകരിച്ചാൽ മാത്രമേ പൈപ്പിടൽ ജോലി തുടരാൻ അനുവദിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്. കക്കംവെള്ളി തോടിന്റെ പാർശ്വഭാഗം കുഴിച്ചാണ് പൈപ്പിട്ടു തുടങ്ങിയത്. തോട്ടിൽ വെള്ളം ഇല്ലാത്ത ഘട്ടത്തിലായിരുന്നു ഇത്.

അന്നു തന്നെ നാട്ടുകാർ പ്രതിഷേധിക്കുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റവന്യു അധികൃതർക്കും പൊലീസിനും പരാതി നൽകുകയും ചെയ്തെങ്കിലും ഒരു നടപടിയുമുണ്ടായില്ല.  തോട് മഴയിൽ നിറഞ്ഞപ്പോൾ വീണ്ടും ജോലി നടത്താനെത്തിയതോടെയാണ് നാട്ടുകാർ പണി തടഞ്ഞത്. രാസപദാർഥം ഉപയോഗിച്ചാണ് ഗെയ്ൽ പൈപ്പിടുന്നതിനുള്ള പല പണികളും നടത്തുന്നതെന്നും ഇത് ഒട്ടേറെ പ്രശ്നങ്ങൾ‌ സൃഷ്ടിക്കുന്നതായും നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ കുറ്റപ്പെടുത്തി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama