go

സൂപ്പർ സ്പെഷ്യൽറ്റിയിൽ 2 ലിഫ്റ്റുകൾ കൂടി നിലച്ചു

kozhikode-hospital-lift
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ ലിഫ്റ്റുകളുടെ പ്രവർത്തനം മുടങ്ങിയ നിലയിൽ. ഇതു സംബന്ധിച്ച നോട്ടിസ് ലിഫ്റ്റിൽ പതിച്ചിട്ടുണ്ട്.
SHARE

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ അവശേഷിച്ച 2 ലിഫ്റ്റുകളുടെ കൂടി പ്രവർത്തനം മുടങ്ങി. 4 ലിഫ്റ്റുകളിൽ രണ്ടെണ്ണം മാറ്റി സ്ഥാപിക്കുന്നുണ്ട്. രണ്ടെണ്ണത്തിൽ ഒന്ന് ചൊവ്വാഴ്ച വൈകിട്ട് തകരാറിലായിരുന്നു. അവശേഷിച്ചതാണ് ഇന്നലെ രാവിലെ നിന്നത്. ഇവ നന്നാക്കുന്ന പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

ഇതിനാൽ ഹൃദ്രോഗികൾ, ഡയാലിസിനായി വന്നവർ, പക്ഷാഘാതം ബാധിച്ചവർ തുടങ്ങി അവശരായ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടി. പല രോഗികളെയും ചക്രക്കസേരയിലും മറ്റുമായാണ് വാർഡുകളിലേക്കു കൊണ്ടുപോയത്. ‌ചക്രക്കസേര പോലും ലഭിക്കാതെ പലരും ബുദ്ധിമുട്ടി. 6 നിലകളിലായാണ് കാർഡിയോളജി, നെഫ്രോളജി, ന്യൂറോ മെഡിസിൻ, ഉദര രോഗ വിഭാഗം, ഡയാലിസിസ്, ഇഎൻടി സ്പീച്ച് തെറപ്പി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. 7–ാം നിലയിൽ പിജി വിദ്യാർഥികളുടെ ഹോസ്റ്റലുമുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama