go

ഒരുകോടി 60 ലക്ഷം വെള്ളത്തിൽ

kozhikode-mavoor-road
മാവൂർ–കണ്ണിപറമ്പ് റോഡിൽ ജിഎംയുപി സ്കൂളിന് സമീപത്തെ വെള്ളക്കെട്ട്
SHARE

മാവൂർ ∙ ഒരുകോടി 60 ലക്ഷം മുടക്കി നവീകരിച്ച റോഡിൽ വെള്ളക്കെട്ട്. മാവൂർ –കണ്ണിപറമ്പ്–കുന്നമംഗലം റോഡിൽ മാവൂർ കൽച്ചിറ ജിഎംയുപി സ്കൂളിന് സമീപമാണ് ഒഴിഞ്ഞുപോകാനിടമില്ലാതെ മലിനജലം കെട്ടിക്കിടക്കുന്നത്. റോഡിലെ താഴ്ചയുള്ള ഭാഗം ഉയർത്താതെയും റോഡരികിൽ ഓടകൾ നിർമിക്കാതെയുമാണ് റോഡ് നവീകരിച്ചത്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2009 ലാണ് 3 കിലോമീറ്റർ ദൂരം റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. 2 വർഷത്തോളമെടുത്താണ് നവീകരണം പൂർത്തിയാക്കിയത്. എന്നിട്ടും റോഡിലെ താഴ്ന്ന ഭാഗങ്ങൾ ചെമ്മണ്ണിട്ട് ഉയർത്തിയില്ല. പള്ളിയോളിൽ റോഡ് ചെമ്മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിലെ പാർശ്വഭിത്തി കെട്ടിയതിനും വിള്ളലേറ്റിട്ടുണ്ട്. ദൂരദിക്കുകളിൽ നിന്ന് ഒലിച്ചെത്തുന്ന മഴവെള്ളം ഒഴിഞ്ഞുപോകാനിടമില്ലാതെ റോഡിൽ കെട്ടിക്കിടക്കുന്നുണ്ട്.

മാവൂർ ജിഎംയുപി സ്കൂൾ, ഗവ ഹയർസെക്കൻഡറി സ്കൂൾ, സാന്ദീപനി വിദ്യാനികേതൻ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളും അധ്യാപകരും ആശ്രയിക്കുന്ന റോഡാണിത്. വാഹനങ്ങൾ കടന്നുപോകുന്നതോടെ കാൽനടയാത്രക്കാർ ചെളിവെള്ളത്തിൽ കുളിക്കും. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമിക്കുകയും താഴ്ന്ന ഭാഗം ചെമ്മണ്ണിട്ട് ഉയർത്തുകയും ചെയ്താലേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama