go

അത്യാവശ്യ മരുന്നുകളില്ല; മെഡി. കോളജിൽ രോഗികൾ വലയുന്നു

mumbai-tablet
SHARE

കോഴിക്കോട് ∙ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അത്യാവശ്യ മരുന്നുകൾക്കു പോലും കടുത്ത ക്ഷാമം. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ഏതു ഘട്ടത്തിലും മുടക്കമില്ലാതെ കിട്ടുന്നുണ്ട്. അതിനാൽ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോകുന്നവർ മരുന്നു വാങ്ങാനുള്ള പണം കൂടി കരുതണം. ഹൃദയാഘാതവുമായി വരുന്നവർക്ക് അടിയന്തരമായി കുത്തിവയ്പ് നൽകാനുള്ള മരുന്നു (സ്ട്രെപ്റ്റോ കിനൈസ്) ഇവിടെയുള്ളത് 5 വയൽ മാത്രമാണ്.

കട്ടപിടിച്ച രക്തം അലിയിപ്പിക്കാനുള്ള കുത്തിവയ്പ് ഒരു ദിവസം 1 മുതൽ 10 വരെ പേർക്ക് നൽകേണ്ടി വരാറുണ്ട്. ആദിവാസികൾ, ആരുമില്ലാതെ വരുന്ന രോഗികൾ‌ എന്നിങ്ങനെയുള്ളവരിൽ എസ്കെ കുത്തിവയ്പ് ആവശ്യമുള്ളവർക്കു നൽകേണ്ടതിനാൽ ഇപ്പോൾ ഇത്തരം മരുന്നു വരെ പുറത്തേക്ക് എഴുതി നൽകാൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു. ഗ്ലൗസ്, മുറിവുകൾ തുന്നാനുള്ള സൂചി, നൂൽ, രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് വേഗത്തിൽ അറിയാനുള്ള സ്ട്രിപ് തുടങ്ങിയവയ്ക്കെല്ലാം പുറത്തേക്ക് എഴുതി കൊടുക്കുകയാണ്.

അത്യാഹിത വിഭാഗത്തിലെ ഫാർമസിയിൽ ലഭ്യമായ മരുന്നുകൾ ഇവിടെ നിന്നും നൽകുന്നുണ്ട്. ഇതനുസരിച്ച് ഇവിടേക്കു സ്റ്റോക്കു വരുന്നില്ലെന്നു മാത്രം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആശുപത്രിയിലേക്കു മരുന്നു വിതരണം നടത്തുന്നത്. അടിയന്തര സാഹചര്യത്തിൽ ലോക്കൽ പർച്ചേഴ്സ് മുഖേന മരുന്നു വാങ്ങി നൽകാറുണ്ടെങ്കിലും ഇപ്പോൾ അതും നടക്കുന്നില്ല. ലോക്കൽ പർച്ചേഴ്സ് മുഖേന മരുന്നു വാങ്ങിയതിനു 2 കോടി രൂപ നീതി മെഡിക്കൽ സ്റ്റോറിനു നൽകാനുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama