go

റേഷൻ സാധനങ്ങൾ തൂക്കുന്നതിനെച്ചൊല്ലി തർക്കം

alp-ration
SHARE

നടുവണ്ണൂർ ∙ റേഷൻ സാധനങ്ങൾ കോട്ടൂരിലെ 135ാം നമ്പർ പൊതു വിതരണ കേന്ദ്രത്തിൽ തൂക്കി നൽകിയില്ല. സംഭവമറിഞ്ഞെത്തിയ റേഷൻ ഷോപ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സാധനങ്ങൾ ഇറക്കുന്നത് തടഞ്ഞു. പൊലീസ് നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഭക്ഷ്യ വസ്തുക്കൾ കേന്ദ്രത്തിൽ ഇറക്കിയത്.

കരുവണ്ണൂരിലെ എൻഎസ്എഫ്എ ഡിപ്പോയിൽ നിന്ന് ബുധനാഴ്ച വൈകിട്ടാണ് സാധനങ്ങളുമായി ലോറി എത്തിയത്. അരിയും ഗോതമ്പും ഉൾപ്പെടെ 180 ചാക്ക് സാധനങ്ങൾ ഇറക്കാനുണ്ടായിരുന്നു. 18 ചാക്ക് ഇറക്കിവച്ചതോടെ അസോസിയേഷൻ ഭാരവാഹികൾ സ്ഥലത്തെത്തി തൂക്കി തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സാധനങ്ങൾ ഇറക്കുന്നത് തടസ്സപ്പെട്ടു. കൂരാച്ചുണ്ട് എഎസ്ഐ.ഗംഗാധരന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. വിതരണ കേന്ദ്രം ഉടമ മിനി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പവിത്രൻ, താലൂക്ക് പ്രസിഡന്റ് പുതുക്കോട്ട് രവീന്ദ്രൻ, കെ.ജനാർദനൻ, പി.ഗോവിന്ദൻകുട്ടി നായർ, കയറ്റിറക്ക് തൊഴിലാളി പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തൂക്കി നൽകാമെന്ന ധാരണയിൽ സാധനങ്ങൾ ഇറക്കുകയായിരുന്നു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama