go

നാട്ടിൻപുറങ്ങളിലെ മീൻപിടിത്തം ഇനി ന്യൂജൻ; ചൂണ്ടയും കൊളുത്തും കോലം മാറി!

kozhikode-mavoor-fishing
മാവൂർ ചെറൂപ്പ ഊർക്കടവിൽ ചാലിയാറിന്റെ തീരത്തെ കടയിൽ പരിഷ്ക്കരിച്ച് എത്തിയ മീൻ കൂട. ഒഴുക്കുള്ള തോട്ടിൽ ഇവ ഇറക്കി വച്ച് ഏറ്റുമീനിനെ പിടിക്കാം ( മീൻ കൂട് എന്നും പറയാറുണ്ട്)
SHARE

മാവൂർ ∙ നാട്ടിൻപുറങ്ങളിലെ മീൻപിടിത്തം ഇനി ന്യൂജൻ സ്റ്റൈലിൽ. ചൂണ്ടയും കൊളുത്തും കൂടയും കൊട്ടയും വലയുമെല്ലാം കാലത്തിന് അനുസരിച്ചു കോലം മാറി വിപണി കീഴടക്കി. നാട്ടിൻപുറങ്ങളിൽ പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇവയുടെ വിൽപനയ്ക്കായി കടകളും സുലഭമായിക്കഴിഞ്ഞു.  തോടുകളിൽ വയ്ക്കുന്ന കൂടകളും കൊട്ടകളും വരെ പരിഷ്കരിച്ച് പുതിയ എഡിഷനുകളിറങ്ങി തുടങ്ങി.

മുളയലകും ചൂരലും കൊണ്ട് നാട്ടിൻ പുറങ്ങളിൽ ഉണ്ടാക്കിയിരുന്ന കൂടകൾ ഇരുമ്പു കമ്പികളിൽ ഇറങ്ങിയിട്ടുണ്ട്. ഇരുമ്പുകമ്പികൾ പ്രത്യേകരീതിയിൽ വളച്ചെടുത്ത് ഇതിൽ പ്ലാസ്റ്റിക് വലകൾ ചുറ്റിയാണ് ഇറക്കിയത്. 750 രൂപ മുതലാണ് വില. ചൂണ്ടകളും അടിമുടി മാറി. ചൂണ്ടയുടെ കൊളുത്തിലിടാൻ ഇരയെ തേടേണ്ട. വിവിധ തരത്തിലും കളറുകളിലും മത്സ്യങ്ങളെ ആകർഷിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് തവളകളും പുൽച്ചാടികളുമെല്ലാം എത്തിയിട്ടുണ്ട്.

ഇതിൽ രണ്ടും മൂന്നും കൊളുത്തുകളുമുണ്ടാവും. ഏതു വിധേനയും ഉപയോഗിക്കാവുന്ന തരത്തിൽ നീളവും വലുപ്പവുമുള്ള ചൂണ്ടകൾക്കും ഇതോടെ ആവശ്യക്കാരേറി. മീൻ പിടിക്കാനുള്ള ഏറുവല (വീശു വല) കളും തണ്ടാടികളിലും വരെ പരിഷ്ക്കാരം എത്തിയിട്ടുണ്ട്. ഇതോടെ സായാഹ്നങ്ങളിൽ കുടുംബസമേതം മാനസിക ഉല്ലാസത്തിനായി മീൻപിടിക്കാനെത്തുന്നവരും കൂടിയിട്ടുണ്ട്. ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ പുഴ മീനുകൾക്ക് ഡിമാന്റും കൂടിയിട്ടുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama