go

കരിമ്പനപ്പാലം വളവിൽ ആംബുലൻസ് പാഞ്ഞുകയറി 3 കടകൾ തകർന്നു

kozhikode-ambulance-accident
വടകര കരിമ്പനപ്പാലത്തെ അപകട വളവിൽ ആംബുലൻസ് ഇടിച്ചു തകർന്ന കടകൾ.
SHARE

വടകര ∙ ദേശീയപാത കരിമ്പനപ്പാലം അപകട വളവിൽ ആംബുലൻസ് പാഞ്ഞുകയറി 3 കടകൾ തകർന്നു. ആംബുലൻസ് ഡ്രൈവർ      നിസ്സാര പരുക്കുകളോടെ     രക്ഷപ്പെട്ടു. കോഴിക്കോട്ടുനിന്നു വടകരയിലേക്കു   പുറപ്പെട്ട ആംബുലൻസ്     ഇന്നലെ പുലർച്ചെയാണ്  അപകടത്തിൽപ്പെട്ടത്. 

നിയന്ത്രണംവിട്ട ആംബുലൻസ് പറമ്പത്ത് രാഘവന്റെ സ്റ്റേഷനറി, പി.വി.മനോജന്റെ ടൈൽസ്, കരകെട്ടിന്റവിട രാജന്റെ ജിസി ടീ ഷോപ്പ് എന്നീ കടകളിലേക്കു പാഞ്ഞുകയറുകയായിരുന്നു.  അപകടം പതിവായ ഈ വളവിൽ 8 പേർ മരിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama