go

സഹായം കാത്ത് കുറിച്ചിക്കര, മാടംവച്ചകുനി പ്രദേശവാസികൾ

kozhikode-azhiyoor-panchayath
അഴിയൂർ കുറിച്ചിക്കര മാടംവച്ച കുനി വിശ്വന്റെ വീട് വെള്ളത്തിൽ മുങ്ങിയ നിലയിൽ.
SHARE

വടകര ∙ അതിർത്തിയോടു ചേർന്ന അടുത്ത പഞ്ചായത്തിലെ 3 വീടുകളിലേക്ക് മാറിയ 18 കുടുംബത്തിലെ 78 പേർക്കു സർക്കാർ സഹായമൊന്നും കിട്ടുന്നില്ല. അഴിയൂർ പഞ്ചായത്തിലെ കുറിച്ചിക്കര, മാടംവച്ചകുനി പ്രദേശത്തുകാർക്കാണ് ഈ ബുദ്ധിമുട്ട്. പെട്ടെന്ന് വെള്ളം കയറിയപ്പോൾ പറമ്പത്തുകുമാരൻ, കമല, കുറിച്ചിക്കരപൊയിൽ ബിജു എന്നിവരുടെ വീടുകളിലേക്കു മാറിയതാണ് ഇവർ. 

എന്നാൽ, ഇത് ക്യാംപ് ആയി പരിഗണിക്കാനാവാത്തതു കൊണ്ട് ഭക്ഷണവും മറ്റും സന്നദ്ധ സംഘടനകൾ എത്തിക്കുകയാണ്. 4 ദിവസമായി ഈ നില തുടരുന്നു. പ്രദേശത്തു വെള്ളക്കെട്ടു തുടരുന്നതു കാരണം ദൂരെയുള്ള മറ്റു ക്യാംപിലേക്ക് മാറാനും കഴിയുന്നില്ല.

ആളൊഴിഞ്ഞ 18 വീടുകളി‍ൽ മിക്കവയും തറ ഇടിഞ്ഞും ചുവർ വിണ്ടു കീറിയും നിലംപൊത്താറായ നിലയിലാണ്. മാടംവച്ചകുനി വിശ്വൻ, രാജൻ, രതീശൻ, പ്രദീപൻ എന്നിവരുടെ വീടുകളാണ് ഏറെ ഭീഷണി നേരിടുന്നത്. പല വീട്ടിലെയും കോഴി, താറാവ് എന്നിവ ചത്തു പോയി.

വാഹനവും വൈദ്യുതോപകരണങ്ങളും നശിച്ച വീടുകളും ഏറെ.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇന്നലെ സ്ഥലത്തെത്തിയെങ്കിലും ആനുകൂല്യങ്ങളൊന്നും നൽകാനാവില്ലെന്നാണ് പറയുന്നത്. സന്നദ്ധ സംഘടനകളുടെ   കനിവും കാത്തിരിക്കുകയാണ് 18 കുടുംബങ്ങൾ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama